ADVERTISEMENT

ന്യൂഡൽഹി ∙ മലയാളി കായികതാരം വൈ. മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവർ  ഉൾപ്പെടെ 19 കായികതാരങ്ങൾക്ക് അർജുന അവാർഡിനു ശുപാർശ. ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്കു പുറമേ പാരാലിംപിക്സ് താരം ദീപാ മാലിക്കിനെയും പരമോന്നത കായിക ബഹുമതിയായ ഖേൽ രത്നയ്ക്കു ശുപാർശ ചെയ്തു. കേരളത്തിൽ നിന്നുള്ള ഏക ഒളിംപിക് മെഡൽ ജേതാവ് മാനുവൽ ഫ്രഡറിക്കിനു ധ്യാൻചന്ദ് പുരസ്കാരത്തിനും ശുപാശയുണ്ട്. 

വിമൽ കുമാർ(ബാഡ്മിന്റൻ), സന്ദീപ് ഗുപ്ത(ടേബിൾ ടെന്നീസ്), മൊഹീന്ദർ സിങ് ഡില്ലൻ(അത്‌ലറ്റിക്സ്) എന്നിവരെയാണു ദ്രോണാചാര്യ പുരസ്കാരത്തിനു വിദഗ്ധസമിതി ശുപാർശ ചെയ്തത്. ആജീവനാന്ത മികവിനു മെർസ്ബാൻ പട്ടേൽ(ഹോക്കി), രാംബീർ സിങ് ഖോഖർ(കബഡി), സഞ്ജയ് ഭരദ്വാജ്(ക്രിക്കറ്റ്) എന്നിവർക്കും ദ്രോണാചാര്യ പുരസ്കാരമുണ്ട്. 

തേജീന്ദർപാൽ സിങ്(അത്‌ലറ്റിക്സ്), എസ്. ഭാസ്കരൻ(ബോഡി ബിൽഡിങ്), ലോണിയ ലാത്തർ(ബോക്സിങ്), സി.എസ്. കാഞ്ജും(ഹോക്കി), അജയ് താക്കൂർ(കബഡി), ഗൗരവ് സിങ് ഗിൽ(മോട്ടോർ സ്പോർട്സ്), പ്രമോദ് ഭാഗട്ട്(പാരാ ബാഡ്മിന്റൻ), അഞ്ജും മൗഗിൽ(ഷൂട്ടിങ്), ഹർമീത് രാഹുൽ ദേശായ്(ടേബിൾ ടെന്നീസ്), പൂജാ ഛന്ദ(ഗുസ്തി), ഗുർപ്രീത് സിങ് സന്ധു(ഫുട്ബോൾ), പൂനം യാദവ്(ക്രിക്കറ്റ്), സ്വപ്ന ബർമൻ(അത്‌ലറ്റിക്സ്), ബി.എസ്. പ്രണീത്(ബാഡ്മിന്റൻ), സുന്ദർ സിങ് ഗുജ്ജർ(പാലാ അത്‍ലറ്റിക്സ്), സിമ്രാൻ സിങ് ഷേർഗിൽ(പോളോ), ഫൗദ് മിശ്ര(അശ്വാഭ്യാസം) എന്നീ താരങ്ങൾക്കും അർജുന അവാർഡിനു ശുപാർശയുണ്ട്. 

7.5 ലക്ഷം രൂപയാണു ഖേല്‍ രത്‌ന പുരസ്കാര തുക. അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് 5 ലക്ഷം രൂപയും ലഭിക്കും. 12 അംഗ വിദഗ്ധ സമിതിയുടെ ശുപാർശ കേന്ദ്ര കായിക മന്ത്രാലയവും പരിഗണിച്ച ശേഷമാണ് അന്തിമ പ്രഖ്യാപനം നടത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com