ADVERTISEMENT

ഇങ്ങനെ പോയാൽ ഒളിംപിക്സിൽ എത്ര സ്വർണം വെടിവച്ചിടും? ടോക്കിയോ ഒളിംപിക്സിന് 11 മാസം ബാക്കി നിൽക്കെ ഇന്ത്യ പ്രതീക്ഷകളുടെ കണക്കു കൂട്ടിത്തുടങ്ങി. ഒളിംപിക്സിനു മുന്നോടിയായി ഈ വർഷം നടന്ന ലോകകപ്പുകളിൽ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനമാണ് പ്രതീക്ഷയ്ക്കു കാരണം.

ന്യൂഡൽഹി, ബെയ്ജിങ്, മ്യൂണിക്, റിയോ ഡി ജനീറോ ലോകകപ്പുകളിലായി ഇന്ത്യ ഇതുവരെ 14 സ്വർണം നേടിക്കഴിഞ്ഞു. റിയോയിൽ ഇപ്പോൾ നടക്കുന്ന ചാംപ്യൻഷിപ്പിൽ ഇതുവരെ ഇന്ത്യയുടെ സ്വർണനേട്ടം 3 ആണ്. ഒരുപിടി താരങ്ങൾ പുതിയ ലോക റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്നുമുണ്ട്.

17 വയസ്സുകാരൻ സൗരഭ് ചൗധരി. 16–കാരൻ ദിവ്യാംശ് സിങ് പൻവാർ,  പതിനേഴുകാരി മനു ഭാക്കർ, 22–കാരി യശസ്വിനി തുടങ്ങിയ യുവതാരങ്ങളെല്ലാം ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. 

ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യയ്ക്ക് 4–ാം സ്വർണം

റിയോ ഡി ജനീറോ (ബ്രസീൽ) ∙ ഷൂട്ടിങ് ലോകകപ്പിന്റെ അവസാനദിനം ഇന്ത്യയ്ക്കു 4–ാം സ്വർണം സമ്മാനിച്ച് അപുർവി ചന്ദേല – ദീപക് കുമാർ സഖ്യം.

10 മീറ്റർ എയർ റൈഫിൾ മിക്സ്ഡ് ഇനത്തിലാണ് ഇന്ത്യൻ സംഘത്തിന്റെ സ്വർണനേട്ടം. ഇതേയിനത്തിൽ അഞ്ജും മോദ്‌ഗിൽ – ദിവ്യാംശ് സിങ് പൻവാർ സഖ്യം വെങ്കലം നേടി. റിയോയിലും മികച്ച പ്രകടനം തുടർന്നതോടെ സീസണിലെ 4 ലോകകപ്പുകളിലും (ന്യൂഡൽഹി, ബെയ്ജിങ്, മ്യൂണിക്, റിയോ) മെഡൽ പട്ടികയിൽ ഇന്ത്യ മുന്നിലെത്തി. 

ലോക റാങ്കിങ്- 10 മീറ്റർ എയർ റൈഫിൾ (വനിത)

1 അപുർവി ചന്ദേല

2 ഇളവേനിൽ വാളറിവേൻ 

(ഒളിംപിക് യോഗ്യത നേടിയിട്ടില്ല)

7 അഞ്ജും മോദ്‌ഗിൽ

10 മീ. എയർ പിസ്റ്റൾ (പുരുഷവിഭാഗം)

1 സൗരഭ് ചൗധരി

2 അഭിഷേക് വർമ

50 മീ. റൈഫിൾ ത്രീപൊസിഷൻ 8- സഞ്ജീവ് രാജ്പുത്

25 മീ. പിസ്റ്റൾ- 9 രാഹി സർനോബത്ത്

10 മീറ്റർ എയർ പിസ്റ്റൾ

4    യശസ്വിനി സിങ് ദേ‌സ്‌‌വാൾ

14  മനു ഭാക്കർ

10 മീ. എയർ റൈഫിൾ

6. ദിവ്യാംശ് സിങ് പൻവാർ

10. ദീപക് കുമാർ (ഒളിംപിക് യോഗ്യത നേടിയിട്ടില്ല)

ഇതുവരെ ഒളിംപിക്സ് യോഗ്യത നേടിയ ഇന്ത്യക്കാർ

1. സഞ്ജീവ് രാജ്പുത്

2. അഞ്ജും മോദ്‌ഗിൽ

3. അപുർവി ചന്ദേല

4. സൗരഭ് ചൗധരി

5. അഭിഷേക് വർമ

6. ദിവ്യാംശ് സിങ്

7. രാഹി സർനോബത്ത്

8. മനു ഭാക്കർ

9. യശസ്വിനി ദേസ്‍‌വാൾ

ഇന്ത്യയുടെ ഒളിംപിക് ഷൂട്ടിങ് മെഡലുകൾ

രാജ്യവർധൻ സിങ് റാത്തോഡ് – 

വെള്ളി (2004) ഡബിൾ ട്രാപ്

 അഭിനവ് ബിന്ദ്ര  

സ്വർണം (2008) 10 മീ. എയർ റൈഫിൾ

 വിജയ് കുമാർ  

വെള്ളി (2012) 25 മീ. റാപ്പിഡ് ഫയർ പിസ്റ്റൾ

 ഗഗൻ നാരംഗ്  

വെങ്കലം (2012) 10 മീ. എയർ റൈഫിൾ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com