ADVERTISEMENT

അൽമേരെ (ഹോളണ്ട്)∙ ബാഡ്മിന്റനിൽ ഇന്ത്യയുടെ പുത്തൻ‌ പ്രതീക്ഷയായ കൗമാര താരം ലക്ഷ്യ സെന്നിന് കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് വേൾ‍ഡ് ടൂർ കിരീടം. ഡച്ച് ഓപ്പൺ ബാഡ്മിന്റനിൽ പുരുഷ വിഭാഗം സിംഗിൾസിലാണ് ലക്ഷ്യ സെന്നിന്റെ കിരീട നേട്ടം. കലാശപ്പോരിൽ ജപ്പാന്റെ ലോക 160–ാം നമ്പർ താരം യുസൂകെ ഒനോഡേരയെ തോൽപ്പിച്ചു. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ, പിന്നീട് രണ്ടെണ്ണം തിരിച്ചുപിടിച്ചാണ് കിരീടത്തിൽ മുത്തമിട്ടത്. മൽസരം ഒരു മണിക്കൂറോളം നീണ്ടു. സ്കോർ: 15–21, 21–14, 21–15.

ലോക ബാഡ്മിന്റൻ റാങ്കിങ്ങിൽ 72–ാം സ്ഥാനത്താണ് ലക്ഷ്യ സെൻ. നേരത്തെ, ബെൽജിയൻ ഓപ്പണിലും കിരീടം ചൂടിയ ലക്ഷ്യ, അതിനു തൊട്ടുമുൻപ് പോളിഷ് ഓപ്പണിന്റെ ഫൈനലിലും കടന്നിരുന്നു. നേരത്തെ, ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പും യൂത്ത് ഒളിംപിക്സിൽ വെള്ളിയും ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ വെങ്കലവും നേടിയിട്ടുണ്ട്. 

English Summary: Lakshya Sen Beats Yusuke Onodera to Win Maiden BWF World Tour Title with Dutch Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com