ADVERTISEMENT

കണ്ണൂർ ∙ ദേശീയ സീനിയർ വനിതാ ബോക്സിങ്ങിൽ കേരളത്തിനു വിജയത്തുടക്കം. ആദ്യ റൗണ്ടിൽ 51 കിലോഗ്രാം വിഭാഗത്തിൽ അനന്യ എസ്.ദാസും 48 കിലോഗ്രാം വിഭാഗത്തിൽ അഞ്ജു സാബുവുമാണ് വിജയിച്ചത്. ‌

ഒഡീഷയുടെ സന്ധ്യ റാണി ദാസിനെയാണ് കൊല്ലം കല്ലുവാതുക്കൽ സ്വദേശി അനന്യ കീഴടക്കിയത്. ബംഗാളിന്റെ മണികാ കുമാരിയെയാണു ഇടുക്കി രാജാക്കാട് സ്വദേശി അഞ്ജു കീഴടക്കിയത്. 

കേരളത്തിന്റെ പത്തംഗ ടീമിലെ മറ്റു താരങ്ങൾ ഇന്നു മത്സരിക്കാനിറങ്ങും. 10 ഭാരവിഭാഗങ്ങളിലായി നടക്കുന്ന ടൂർണമെന്റിലെ വിജയികളെ ഏഷ്യൻ ചാംപ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ കോച്ചിങ് ക്യാംപിലേക്കു തിരഞ്ഞെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com