ADVERTISEMENT

കണ്ണൂർ ∙ ഇടിക്കൂട്ടിൽ കസറി കേരളത്തിന്റെ പെൺപുലികൾ. ദേശീയ സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ അഞ്ജു സാബു, അൻസുമോൾ ബെന്നി, പി.എം.അനശ്വര എന്നിവർ ക്വാർട്ടറിൽ കടന്നു. കഴിഞ്ഞദിവസം കെ.എ.ഇന്ദ്രജ ക്വാർട്ടറിലെത്തിയിരുന്നു. ഇതോടെ കേരളത്തിന്റെ പത്തംഗ ടീമിൽ 4 പേർ ക്വാർട്ടറിലെത്തി. ക്വാർട്ടറിൽ ജയിക്കുന്നവർക്കു മെഡൽ ഉറപ്പിക്കാം.

ഇന്നലെ പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ 48 കിലോഗ്രാം വിഭാഗത്തിൽ ഇടുക്കി രാജാക്കാട് സ്വദേശി അഞ്ജു സാബു അസമിന്റെ പ്രിയ ഗോറിനെ കീഴടക്കി. 69 കിലോഗ്രാം വിഭാഗത്തിൽ ഇടുക്കി രാജകുമാരി സ്വദേശി അൻസുമോൾ ബെന്നി ലഡാക്കിന്റെ ഫറിനാ ലയാസിനെ മത്സരത്തിന്റെ ആദ്യ റൗണ്ടിൽ തന്നെ ഇടിച്ചു വീഴ്ത്തി. ഹെവിവെയ്റ്റ് വിഭാഗത്തിൽ കോഴിക്കോട് സ്വദേശി പി.എം.അനശ്വര ഉത്തർപ്രദേശിന്റെ ഹിമാനി റാണയെ കീഴടക്കി. നിസി ലൈസി തമ്പി, ശീതൾ ഷാജി എന്നിവർ ഇന്നലെ തോറ്റു പുറത്തായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com