ADVERTISEMENT

കഠ്മണ്ഡു (നേപ്പാൾ) ∙ ദക്ഷിണേഷ്യൻ ഗെയിംസിന്റെ (സാഗ്) 6–ാം ദിനവും ഇന്ത്യൻ സർവാധിപത്യം. 29 സ്വർണമുൾപ്പെടെ 49 മെഡലുകളാണ് ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത്. ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 214 ആയി.

പുരുഷ 800 മീറ്ററിൽ പാലക്കാട്ടുകാരൻ പി.മുഹമ്മദ് അഫ്സൽ വെള്ളി നേടി (ഒരു മിനിറ്റ് 51.25 സെക്കൻഡ‍്). പുരുഷ 4–400 മീറ്റർ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിനായി അവസാന ലാപ്പിൽ ബാറ്റൺ പിടിച്ചത് മലപ്പുറംകാരൻ എം.പി.ജാബിറാണ്. കഴിഞ്ഞ ദിവസം 400 മീറ്റർ ഹർഡിൽസിലും ജാബിർ വെള്ളി നേടിയിരുന്നു.

കഴിഞ്ഞ ദിവസം നേപ്പാളിനെതിരെ 16 റൺസിനു പുറത്തായ മാലദ്വീപ് വനിതാ ക്രിക്കറ്റ് ടീം ഇന്നലെ വീണ്ടും ആതിഥേയർക്കെതിരെ നാണംകെട്ടു. 8 റൺസിനാണ് ഇന്നലെ മാലദ്വീപ് പുറത്തായത്. വനിതാ ട്വന്റി20യിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണിത് (ഏറ്റവും ചെറുത് മാലിയുടേതാണ്: 6 റൺസ്). 

English Summary: South Asian Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com