ADVERTISEMENT

വി.കെ.വിസ്മയ(അത്‌ലീറ്റ്)- ടോക്കിയോ ഒളിംപിക്സിൽ പോഡിയം ഫിനിഷിന് അവസരം ഒരുക്കിത്തരണം. ചെറിയ ആഗ്രഹമല്ലെന്നറിയാം, എന്നാലും...!

സഞ്ജു സാംസൺ(ഇന്ത്യൻ ക്രിക്കറ്റ് താരം)- പൂർണമനസ്സോടെ ഒരു ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും അവർ ആഗ്രഹിക്കുന്നതു ലഭിക്കാൻ സാന്താ അനുഗ്രഹിക്കണം!

‌ജിൻസൻ ജോൺസൻ (അത്‌ലീറ്റ്)-അമേരിക്കയിലെ തണുപ്പത്ത് ക്രിസ്മസ് ആഘോഷിക്കേണ്ട ഞാൻ പരുക്കുമായി കോഴിക്കോട് ചക്കിട്ടപാറയിലെ വീട്ടിലിരുപ്പാണ്. ഈ പരുക്ക് മാറി ഒളിംപിക്സിൽ പങ്കെടുക്കണം. അതാണ് എന്റെ ആവശ്യം.

മാർക്കസ് ജോസഫ്(ഗോകുലം കേരള എഫ്സിയുടെ ട്രിനിഡാഡ് ആൻഡ് ടുബാഗൊ താരം)- ഈ സീസണിൽ കുറഞ്ഞത് 30 ഗോളുകൾ. ഞാൻ ഇത്രയും ഗോളടിച്ചാൽ പോരെന്നാണ് മക്കൾ പറയുന്നത്. അവർക്കു വേണ്ടിയാണ്...!

ഐ.എം.വിജയൻ(ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ)-നടക്കാനിടയ‍ില്ലാത്ത ഒരാഗ്രഹമാണ്, ഐ.എം.വിജയൻ എന്ന പേരിൽ ലോകകപ്പ് കളിക്കാനൊരവസരം! ഇന്ത്യൻ ജഴ്സിയിൽ ഒറ്റത്തവണ, ഒരേയൊരു വട്ടമെങ്കിലും ലോകകപ്പ് മൈതാനത്തു കളിക്കാനിറങ്ങാൻ കഴിഞ്ഞെങ്കിൽ...

പി.ആർ.ശ്രീജേഷ് (ഇന്ത്യൻ ഹോക്കി താരം)-അടുത്ത ഒളിംപിക്സിൽ ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ.

ജോപോൾ അഞ്ചേരി(മുൻ ഇന്ത്യൻ ഫുട്ബോൾ താരം)-ഫ്രാൻസ് ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും ഇപ്പോൾ റയൽ മഡ്രിഡ് കോച്ചുമായ സിനദിൻ സിദാനൊപ്പം ഒരു മത്സരത്തിലുടനീളം ഒന്നിച്ചു കളിക്കാനൊരവസരം, അത്രയും മതി!

എച്ച്.എസ്.പ്രണോയ്(ബാഡ്മിന്റൻ താരം)-അടുത്ത ഒരു വർഷം മുഴുവൻ പരുക്കിന്റെ അലട്ടലില്ലാതെ കളിക്കാൻ അവസരം. അതു മാത്രമാണ് ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com