ADVERTISEMENT

തിരുവനന്തപുരം ∙ ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന ദേശീയ അന്തർ സർവകലാശാലാ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ കേരള സർവകലാശാലയ്ക്കു കിരീടം. ചരിത്രത്തിലാദ്യമാണ് അന്തർസർവകലാശാലാ ബോക്സിങ് കിരീടം കേരളത്തിലെത്തുന്നത്.

2 സ്വർണവും 2 വെള്ളിയും നേടിയാണ് കേരളത്തിന്റെ പെൺപുലികൾ ചരിത്രം രചിച്ചത്. കെ.എ.ഇന്ദ്രജ (തുമ്പ സെന്റ് സേവ്യേഴ്സ്) 75 കിലോ വിഭാഗത്തിലും പി.എം.അനശ്വര (തുമ്പ സെന്റ് സേവ്യേഴ്സ്) 81 കിലോ വിഭാഗത്തിലും സ്വർണം നേടി. ശീതൾ ഷാജി (തുമ്പ സെന്റ് സേവ്യേഴ്സ്) 81 കിലോ വിഭാഗത്തിലും ജോഷ്മി ജോസ് (തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്) 64 കിലോ വിഭാഗത്തിലും വെള്ളി സ്വന്തമാക്കി.

കഴിഞ്ഞ വർഷം കേരള സർവകലാശാല ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരായ പഞ്ചാബ് യൂണിവേഴ്സിറ്റിയെയും നാലു വട്ടം ചാംപ്യന്മാരായ കുരുക്ഷേത്ര യൂണിവേഴ്സിറ്റിയെയും മലർത്തിയടിച്ചാണ് കേരള കിരീടം സ്വന്തമാക്കിയത്. സ്പോർട്സ് കൗൺസിൽ കോച്ച് മനോജ് കുമാർ, മാനേജർ ഡോ. മാർഗരറ്റ് ലീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരള സർവകലാശാലയുടെ കുതിപ്പ്.

English Summary: University of Kerala wins National Universities Women Boxing Championships

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com