ADVERTISEMENT

ന്യൂഡൽഹി ∙ അസമിലെ സായ് കേന്ദ്രത്തിൽ പരിശീലനത്തിനിടെ 12 വയസ്സുകാരി ശിവാംഗിനി ഗൊഹെയ്ന്റെ തോളിൽകൊണ്ട അമ്പ് കഴുത്തിൽ തുളച്ചു കയറിയെന്ന് ന്യൂഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ. എന്നാൽ, നട്ടെല്ലിനു 12 സെന്റിമീറ്റർ അരികിൽവരെയേ അമ്പെത്തിയുള്ളൂ എന്നതിനാൽ കുട്ടി രക്ഷപ്പെട്ടു.

പ്രധാന രക്തക്കുഴലുകളെയോ തലച്ചോറിനെയോ മുറിവ് ബാധിച്ചതുമില്ല. നട്ടെല്ലിൽ കൊണ്ടിരുന്നെങ്കിൽ കുട്ടി തളർന്നു പോകുമായിരുന്നുവെന്നും രക്തക്കുഴലുകളിൽ അമ്പ് കൊണ്ടിരുന്നുവെങ്കിൽ രക്തം വാർന്നു മരണം സംഭവിക്കുമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ അമ്പ് പുറത്തെടുത്തുവെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com