ADVERTISEMENT

ഗുവാഹത്തി ∙ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അണ്ടർ 21 പെൺകുട്ടികളുടെ വോളിബോളിൽ കേരളത്തിനു സ്വർണം. ഫൈനലിൽ ബംഗാളിനെ തോൽപിച്ചു (26–24, 25–16, 25–21). ലീഗ് റൗണ്ട് മുതൽ ഫൈനൽ വരെ ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണു കേരളത്തിന്റെ വിജയം. 

ലീഗ് റൗണ്ടിലും കേരളം ബംഗാളിനെ തോൽപിച്ചിരുന്നു. സെമിയിൽ ഹരിയാനയെ മറികടന്നു. 

ടീം: കെ.എസ്.ജിഷ (ക്യാപ്റ്റൻ), മുത്തു ഇളക്യ, മരിയ സെബാസ്റ്റ്യൻ, ടി.എസ്.അലീന, എം.കെ.സീതാലക്ഷ്മി, കെ.വീണ, റിനി റിച്ചഡ്, കെ.വിജിത, അനിറ്റ തോമസ്, അന്ന മാത്യു, അനഘ രാധാകൃഷ്ണൻ, എം.വി.മന്ന്യ. പരിശീലകൻ: സണ്ണി ജോസഫ്. മാനേജർ: ജയ്സമ്മ മൂത്തേടം. 

അണ്ടർ 21 ജൂഡോയിൽ (78 കിലോയ്ക്കു മുകളിൽ) തൃശൂർ സെന്റ് മേരീസ് കോളജ് വിദ്യാർഥിനി മേഘ സണ്ണിക്കു സ്വർണം. 

അങ്കമാലി സ്വദേശിനിയാണ്. കേരള സ്പോർട്സ് കൗൺസിൽ സെന്ററിലെ ശരത് ചന്ദ്രനാണു പരിശീലകൻ. ഖേലോ ഇന്ത്യ ഗെയിംസ് ചരിത്രത്തിലെ ജൂഡോയി‍ൽ കേരളത്തിന്റെ ആദ്യ സ്വർണനേട്ടമാണിത്. സൈക്ലിങ് (അണ്ടർ 21) ടൈം ട്രയലിൽ മലയാളിതാരം അലീന റെജി വെങ്കലം നേടി. 

English Summary: Kerala bags volleyball gold in Khelo India games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com