ADVERTISEMENT

ലൊസാഞ്ചലസ്∙ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയാന്റിന്റെ മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞതായി സ്ഥിരീകരണം. അപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കോബിയെ ഉൾപ്പെടെ അഞ്ചുപേരെ തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച കോബിയുടെ മകൾ ജിയാനയുടേത് ഉൾപ്പെടെ നാലു പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. വിരലടയാളം ഉപയോഗിച്ചാണ് അഞ്ചുപേരെയും തിരിച്ചറിഞ്ഞത്.

കോബിക്കു പുറമെ പൈലറ്റ് അറാ സോബയൻ, ബേസ്ബോൾ പരിശീലകൻ ജോൺ ആൾട്ടോബെല്ലി, സാറാ കെസ്റ്റർ എന്നിവരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞവയിൽപ്പെടുന്നു.

അതേസമയം, കോബി ബാസ്കറ്റ്ബോൾ കോർട്ടിൽ നിന്നു നേടിയ 33,643 പോയിന്റുകളെക്കാൾ സ്നേഹം അദ്ദേഹത്തിനു തിരിച്ചു നൽകുകയാണ് കായിക ലോകം. കോബി ബ്രയാന്റിനും മകൾ ജിയാനയ്ക്കുമുള്ള അന്ത്യാഞ്ജലി അദ്ദേഹത്തിന്റെ കളിത്തട്ടായ അമേരിക്കയിലെ ലൊസാഞ്ചൽസ് മുതൽ ഒഡിഷയിലെ പുരി ബീച്ചിൽ വരെ നീളുന്നു. കോബിക്കും ജിയാനയ്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആരാധകർ അർപ്പിച്ച ഓർമച്ചിത്രങ്ങൾ...

kobe-philipines
ഒഡീഷയിലെ പുരി ബീച്ചിൽ പ്രശസ്ത സാൻഡ് ആർടിസ്റ്റ് സുദർശൻ പട്നായിക് ചെയ്ത കോബിയുടെ മണൽ ശിൽപ്പം.

English Summary: Kobe Bryant’s body identified among helicopter crash victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com