ADVERTISEMENT

പാടത്തും പറമ്പിലും വെള്ളാരംകല്ലുകൾക്കിടയിലും പന്തുതട്ടി നടന്ന കുട്ടിക്കാലത്ത് ഒരു ഫുട്ബോളറാകാം എന്ന ആത്മവിശ്വാസം നൽകിയത് കോലോത്തുംപാടത്തെഎന്റെ ആദ്യ ക്ലബ്ബാണ് - തൃശൂർ കോലോത്തുംപാടം ഫുട്‌ലൈൻ ക്ലബ്. ബൂട്ടൊന്നും ഇടാതെയാണ് അന്ന് മണ്ണിൽ കളിക്കാൻ ഇറങ്ങുന്നത്.

എന്റെ ബന്ധുക്കളും നിറയെ ഉണ്ടായിരുന്നു ക്ലബ്ബിൽ. തൃശൂർ ജില്ലയ്ക്കു പുറത്തു പോയി കളിക്കാനൊന്നും പലപ്പോഴും കഴിഞ്ഞിരുന്നില്ല. എന്നാൽ, തൃശൂരിലെ സെവൻസ് മൈതാനങ്ങളിൽ പലയിടത്തും ഫുട്‌ലൈൻ കളിക്കാൻ ഇറങ്ങിയിരുന്നു.

വലിയ കളികൾക്കൊക്കെ പോകുമ്പോൾ ഒല്ലൂർ നിന്നൊക്കെ ഒന്നോ രണ്ടോ ചേട്ടൻമാരെ കൊണ്ടുവരാറുണ്ടായിരുന്നു. അവർക്ക് 30 - 40 രൂപയാണു പ്രതിഫലം. ഞങ്ങൾക്ക് പൊറോട്ടയും ഇറച്ചിയും. ഐ.എം.വിജയൻ എന്ന ഫുട്ബോളർ കാലുറപ്പിച്ചു നിന്നത് അവിടെയാണ്. ഫുട്ബോൾ കളിക്കാമെന്ന ആത്മവിശ്വാസം തന്നത് ഫുട്‌ലൈനാണ്.

English Summary: I.M. Vijayan about footline club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com