ADVERTISEMENT

മലപ്പുറം ∙ വിവിധ കായിക ഇനങ്ങളിൽ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കെല്ലാം ഇനിമുതൽ ഇൻഷുറൻസ് പരിരക്ഷ നിർബന്ധം. സബ്ജൂനിയർ മുതൽ സീനിയർ വിഭാഗം വരെയുള്ള സംസ്ഥാന ചാംപ്യൻഷിപ്പുകളിലെ മത്സരാർഥികൾക്കെല്ലാം പരിരക്ഷ ഉറപ്പാക്കണമെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ കായിക അസോസിയേഷനുകൾക്കു നിർദേശം നൽകി. വീഴ്ചവരുത്തുന്നവർക്കു സർക്കാരിന്റെ സാമ്പത്തിക സഹായം തടഞ്ഞുവയ്ക്കാനാണു തീരുമാനം.

ഒക്ടോബറിൽ പാലായിൽ സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെയുണ്ടായ ഹാമർത്രോ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കായികമേളകളുടെ സുരക്ഷ ഉറപ്പാക്കാൻ ‘മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടത്തിലും ഇതേ ആവശ്യമുയർന്നിരുന്നു. അതേസമയം, വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ കായികമേളകളിലെ സംസ്ഥാനതല മത്സരങ്ങൾക്ക് 2009 മുതൽ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ജൂഡോ, തയ്ക്വാൻഡോ മത്സരങ്ങൾക്കും അതത് അസോസിയേഷനുകൾ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: Insurance must for state level sports competitions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com