ADVERTISEMENT

ന്യൂഡൽഹി ∙ ബോക്സിങ് ലോക റാങ്കിങ്ങിൽ 52 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം അമിത് പംഘാൽ ഒന്നാം സ്ഥാനത്ത്. 2009ൽ വിജേന്ദർ സിങ് 72 കിലോ വിഭാഗത്തിൽ ഒന്നാം റാങ്കിലെത്തിയശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇരുപത്തിനാലുകാരനായ അമിത്. ടോക്കിയോയിൽ തുടങ്ങാൻ പോകുന്ന ഒളിംപിക് യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായാണു റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയിട്ടുള്ള അമിത് ലോക ചാംപ്യൻഷിപ്പിലെ വെള്ളി ജേതാവുമാണ്. 

English Summary: Amit Panghal World's No 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com