ADVERTISEMENT

ന്യൂഡൽഹി ∙ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു സ്വർണത്തിളക്കം. 87 കിലോ വിഭാഗത്തിൽ സുനിൽ കുമാറാണു സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ കിർഗിസ്ഥാന്റെ അസാത് സാലിദ്നോവിനെ 5–0നു സുനിൽ പരാജയപ്പെടുത്തി. ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഗ്രീക്കോ റോമൻ വിഭാഗത്തിൽ 27 വർഷത്തിനിടെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. സെമിയിൽ 1–8 എന്ന നിലയിൽ പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചുവന്നാണ് സുനിൽ കുമാർ 12–8നു കസഖ്സ്ഥാന്റെ അസാമത്ത് കുസ്തുബയോവിനെ വീഴ്ത്തിയത്. 

55 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ അർജുൻ  ഹാലകുർക്കി  വെങ്കലം നേടി. ചാംപ്യൻഷിപ്പിനെത്തിയ ജപ്പാ‍ൻ, ദക്ഷിണ കൊറിയ, ത‌യ്‌വാൻ എന്നിവിടങ്ങളിലെ താരങ്ങളിൽ ചിലർ മാസ്ക് ധരിച്ചതു വേദിയിലെത്തിയതു ഭീതിപടർത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com