ADVERTISEMENT

തിരുവനന്തപുരം∙ ദേശീയ ഗെയിംസ് ടീം ഇനത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 83 കായിക താരങ്ങൾക്ക് ഉടൻ സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ടീം ഇനത്തിൽ സ്വർണം നേടുന്നവർക്കു മാത്രമായിരുന്നു നിയമനം. ഇവർക്കു കൂടി ജോലി നൽകുന്നതോടെ ഈ സർക്കാർ 523 താരങ്ങൾക്കു സ്‌പോർട്‌സ് ക്വോട്ടയിൽ നിയമനം നൽകിയെന്ന റെക്കോർഡ് നേട്ടത്തിലെത്തും. സ്പോർട്സ് ക്വോട്ടയിൽ 195 പേർക്കുള്ള നിയമന ഉത്തരവു കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

എം.ഡി. താരയ്ക്ക് ആദ്യ ഉത്തരവ് മുഖ്യമന്ത്രി കൈമാറി. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com