ADVERTISEMENT

ആനയും തേരും കുതിരയും കാലാളുമൊക്കെ സ്വന്തമായുള്ളവർ ഒരു വൈറസിനെ പേടിച്ചു കളമൊഴിയാൻ തയാറല്ല. കായികലോകമാകെ കോവിഡ് ഭീതിയിൽ സ്തംഭിച്ചു നിൽക്കുമ്പോൾ ചെസ് ബോർഡിൽനിന്ന് ഓൺലൈൻ ചെസ് ടൂർണമെന്റുകളിലേക്കു കളംമാറ്റിച്ചവ‌ിട്ടി കളി തുടരുകയാണു രാജ്യാന്തര താരങ്ങൾ. ഇന്ത്യൻ കൗമാരതാരങ്ങളായ ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനും  ഗ്രാൻഡ്മാസ്റ്റർ പ്രഗ്ഗാനന്ദയും ഉൾപ്പെടെയുള്ളവർ ഓൺലൈൻ ബ്ലിറ്റ്സ് ടൂർണമെന്റുകളിൽ സജീവം. ചെസ് ബേസ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ‘സാറ്റർഡേ ബ്ലിറ്റ്സ് ടൂർണമെന്റി’ൽ പങ്കെടുത്തത് നിഹാലും പ്രഗ്ഗയും അടക്കം 16 ഗ്രാൻഡ്മാസ്റ്റർമാരും 22 ഇന്റർനാഷനൽ മാസ്റ്റർമാരുമാണ്. 

വീട്ടിനുള്ളിൽ ലോക ചെസ്

വിദേശ ടൂർണമെന്റുകൾ ഒഴിവ‍ാകുകയും 10–ാം ക്ലാസ് പരീക്ഷാത്തിരക്ക് ഒഴിയുകയും ചെയ്തതോടെയാണു നിഹാൽ സരിൻ ഓൺലൈൻ ടൂർണമെന്റുകളിൽ സജീവമായത്. സ്വീഡനിലെ മൽമോയിൽ അടുത്തമാസം നടക്കാനിരിക്കുന്ന ടീപ് സീഗ്മാൻ ആൻഡ് കോ ചെസ് ടൂർണമെന്റും ആശങ്കയിലാണ്. ഈ ടൂർണമെന്റിലൂടെ വിഖ്യാതതാരം അനറ്റൊലി കാർപോവ് ക്ലാസിക്കൽ ചെസിലേക്കു മടങ്ങിയെത്തുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു. നിഹാൽ അടക്കമുള്ള എതിരാളികളുമായാണു മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യപ്പെട്ടത്.

എങ്ങനെ കളിക്കും ഓൺലൈൻ?

ഒന്നിലേറെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചെസ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നുണ്ട്. ചില പ്ലാറ്റ്ഫോമുകളിൽ ഗ്രാൻഡ്മാസ്റ്റർമാർ, ഇന്റർനാഷണൽ മാസ്റ്റർമാർ എന്നിവർക്ക് എൻട്രി ഫീസ് ഇല്ലാതെ പങ്കെടുക്കാം. മറ്റു ചില വെബ്സൈറ്റുകൾ അംഗത്വ ഫീസ് ഈടാക്കിയാണു പ്രവേശനം അനുവദിക്കുക. മികച്ച ഇന്റർനെറ്റ് കണക്‌ഷൻ ആണ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള പ്രധാന യോഗ്യത. കളി നടക്കുമ്പോൾ ഫോൺ കോൾ സ്വീകരിക്കാനോ എസ്എംഎസ് അയയ്ക്കാനോ പ‍ാടില്ല.

English Summary: Nihal busy participating in online chess tournaments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com