ADVERTISEMENT

എന്ത്?

കായികരംഗത്തെ അതിഗംഭീര നേട്ടങ്ങൾക്കു പറയുന്ന പേര്. വെറും നേട്ടമല്ല. ഒന്നൊന്നര നേട്ടം തന്നെയായിരിക്കണം!

എന്തു കൊണ്ട്?

1968 മെക്സിക്കോ സിറ്റി ഒളിംപിക്സ് ലോങ് ജംപിൽ 8.90 മീറ്റർ ചാടി ലോക റെക്കോർഡിട്ട അമേരിക്കൻ താരം ബോബ് ബീമോന്റെ പേരിൽ നിന്നു വന്ന പദപ്രയോഗം. നിലവിലെ ലോക റെക്കോർഡിനെക്കാൾ 55 സെന്റീമീറ്ററാണ് ബീമോൻ അന്നു ചാടിയത്. ബീമോന്റെ ആ ചാട്ടം കഴിഞ്ഞപാടെ നിലവിലെ ഒളിംപിക് ചാംപ്യൻ ലിൻ ഡേവിസ് അദ്ദേഹത്തോടു വന്നു പറഞ്ഞത്രേ: ‘മിസ്റ്റർ, നിങ്ങളീ മത്സരത്തെ കൊന്നുകളഞ്ഞു’!

1976 മോൺട്രിയോൾ ഒളിംപിക്സിൽ ജിംനാസ്റ്റിക്സ് താരം നാദിയ കൊമനേച്ചിയുടെ ‘പെർഫക്ട് ടെൻ’, 2009 ബെർലിൻ ലോക ചാംപ്യൻഷിപ്പിൽ 9.58 സെക്കൻഡിൽ 100 മീറ്റർ ഓടിത്തീർത്ത ഉസൈൻ ബോൾട്ടിന്റെ പ്രകടനം എന്നിവയെല്ലാം ‘ബീമോനെസ്ക്’ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com