ADVERTISEMENT

ടോക്കിയോ ∙ കോവിഡ് മൂലം അടുത്തവർഷത്തേക്കു മാറ്റിയ ടോക്കിയോ ഒളിംപിക്സ് ഇനി നടക്കുമെന്നു കരുതുന്നില്ലെന്നു സർവേ ഫലം. ജപ്പാൻ ന്യൂസ് നെറ്റ്‌വർക് (ജെഎൻഎൻ) ജപ്പാനിൽ നടത്തിയ അഭിപ്രായ സർവേയിൽ 77% പേരും ഇതേ അഭിപ്രായമാണു പങ്കുവച്ചത്.

ഈ മാസം ആരംഭിക്കേണ്ടിയിരുന്ന ഒളിംപിക്സാണ് അടുത്ത വർഷത്തേക്കു മാറ്റിയത്. എന്നാൽ, അടുത്ത വർഷവും ഒളിംപിക്സ് നടക്കില്ലെന്നു  സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ഇതിനു പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാട്ടാൻ ആരും തയാറായില്ല. സർവേയിൽ 17% പേർ മാത്രമാണ് ഒളിംപിക്സ് ടോക്കിയോയിൽ അടുത്തവർഷം നടക്കുമെന്ന അഭിപ്രായപ്രകടനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com