ADVERTISEMENT

ചെന്നൈ ∙ ഏഷ്യാ പസിഫിക് റാലി ചാംപ്യൻഷിപ്പിലെ തുടർച്ചയായ നേട്ടങ്ങൾക്കു ശേഷം ടീം എംആർഎഫ് ടയേഴ്സ്, പ്രശസ്തമായ യൂറോപ്യൻ റാലി ചാംപ്യൻഷിപ്പിൽ മത്സരിക്കാനിറങ്ങുന്നു. ചാപ്യൻഷിപ്പിന്റെ ഈ സീസണിലെ 6 റൗണ്ടുകളിലും എംആർഎഫ് മത്സരിക്കും. വെള്ളിയാഴ്ചയാണു ചാംപ്യൻഷിപ്പിലെ ആദ്യ റൗണ്ട് പോരാട്ടമായ റാലി ഡി റോമ കാപിറ്റാലെ. 

വേൾഡ് റാലി ചാംപ്യൻഷിപ്പിൽ മികവ്തെുളിയിച്ച ഐറിഷ് താരം ക്രെയ്ഗ് ബ്രീനും പോൾ നാഗിലുമാണു ടീം എംആർഎഫ് ടയേഴ്സ് ഹ്യൂണ്ടായ് ഐ20 ആർ5നു വേണ്ടി ട്രാക്കിലിറങ്ങുക. യൂറോപ്യൻ റാലി ചാംപ്യൻഷിപ് കാറ്റഗറി ഒന്നിൽ ഫിൻലൻഡ് ജോടികളായ എമിൽ ലിൻഡ്‌ഹോം-മെക്കൽ കൊർഹോനൻ സഖ്യം എംആർഎഫ് ടയേഴ്സ് സ്കോഡ ഫാബിയ ആർ5 ഇവോ2 ടീമിനായി മത്സരിക്കും. ഏഷ്യാ പസിഫിക് റാലി ചാംപ്യൻഷിപ്പിൽ എംഎർആഫ് 9 തവണ കിരീടം ചൂടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com