ADVERTISEMENT

ന്യൂഡൽഹി ∙ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മലയാളി താരം വൈ.മുഹമ്മദ് അനസ് ഉൾപ്പെട്ട ഇന്ത്യൻ 4–400 മീറ്റർ മിക്സ്ഡ് റിലേ ടീം നേടിയ വെള്ളി മെഡൽ സ്വർണമാക്കി ഉയർത്തി. വനിതാ 400 മീറ്റർ ഹർഡിൽസിൽ 4–ാമതു ഫിനിഷ് ചെയ്ത മലയാളിതാരം അനു രാഘവനു വെങ്കലവും ലഭിക്കും. ഈ രണ്ടിനങ്ങളിലും ഇറങ്ങിയ ബഹ്റൈൻ അത്‌ലീറ്റ് കെമി അഡെക്കോയയ്ക്ക് ഉത്തേജക ഉപയോഗത്തിനു വിലക്കേർപ്പെടുത്തിയതിനാലാണിത്.  

അനസ്, എം.ആർ.പൂവമ്മ, ആരോക്യരാജീവ്, ഹിമ ദാസ് എന്നിവർ ഉൾപ്പെട്ട ടീമാണു ജക്കാർത്തയിൽ വെള്ളി നേടിയത്. അഡെക്കോയ ഓടിയ ബഹ്റൈൻ ടീമിനായിരുന്നു സ്വർണം. അവർക്കു വിലക്കു വന്നതോടെ ബഹ്റൈന്റെ മെഡൽ തിരിച്ചെടുത്തു. ഹർഡിൽസിൽ അഡെക്കോയയ്ക്കായിരുന്നു സ്വർണം. അവർ അയോഗ്യയാക്കപ്പെട്ടതോടെ,     4–ാം സ്ഥാനത്തുവന്ന അനുവിനു മൂന്നിലേക്കു പ്രമോഷൻ; വെങ്കലം. മെഡലുകൾ എപ്പോൾ വിതരണം ചെയ്യുമെന്ന് അത്‍ലറ്റിക് ഫെഡറേഷൻ വ്യക്തമാക്കിയിട്ടില്ല.

English Summary: India’s 2018 Asian Games mixed relay medal upgraded to gold after Bahrain’s disqualification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com