ADVERTISEMENT

കോവിഡ് ഭീതിയെ പിന്നിലാക്കി ആവേശത്തിന്റെ സർക്യൂട്ടിലാണിപ്പോൾ ഫോർമുല വൺ. എഫ് വൺ കാറോട്ടപ്പോരിലെ തകർക്കാൻ കഴിയില്ലെന്നു കരുതിയ പല റെക്കോർഡുകളും ഈ സീസണിൽ പഴങ്കഥയാകുമെന്നുറപ്പ്. നിലവിലെ ചാംപ്യൻ മെഴ്സിഡീസ് ഡ്രൈവർ ലൂയിസ്‍ ഹാമിൽട്ടൻ ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ മറ്റൊരു നേട്ടവും എത്തിപ്പിടിക്കാനൊരുങ്ങുന്നു. 

കരിയറിൽ ഏറ്റവും കൂടുതൽ വിജയങ്ങളെന്ന ഷൂമാക്കറുടെ (91) റെക്കോർഡിനൊപ്പമെത്താൻ ഇനി ഹാമിൽട്ടനു വേണ്ടത് ഒരേയൊരു ജയം. ഇറ്റലിയിലെ മുഗല്ലോയിൽ കഴിഞ്ഞ ദിവസം നടന്ന ടസ്കൻ ഗ്രാൻപ്രിയിൽ ഒന്നാമതെത്തിയതോടെ ഇംഗ്ലിഷ് താരത്തിനു 90 വിജയങ്ങളായി. 27നു സോച്ചിയിൽ റഷ്യൻ ഗ്രാൻപ്രിയിൽ വിജയിച്ചാൽ ഇതിഹാസത്തിനൊപ്പം ഏറ്റവും കൂടുതൽ‌ വിജയങ്ങളുടെ സിംഹാസനത്തിലേറാം. ഈ സീസണിൽ കിരീടം നേടിയാൽ 7 എഫ് വൺ കിരീടങ്ങളെന്ന ഷൂമാക്കറുടെ റെക്കോർഡിനൊപ്പവും ഹാമിൽട്ടനെത്താം.

27 വ്യത്യസ്ത സർക്യൂട്ടുകളിൽ വിജയം നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ടസ്കൻ ജയത്തോടെ ഹാമിൽട്ടനു സ്വന്തമായി. ഫോർമുല വണ്ണിൽ തിരിച്ചെത്തിയ ശേഷമുള്ള മെഴ്സിഡീസിന്റെ 100–ാം വിജയവുമായിരുന്നു അത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com