ADVERTISEMENT

ഇമോള (ഇറ്റലി) ∙ ഫോർമുല വണിൽ 93–ാം വിജയവുമായി ലൂയിസ് ഹാമിൽട്ടൻ. ഇന്നലെ നടന്ന എമിലിയ റൊമാഗ്ന ഗ്രാൻപ്രിയിൽ പോളിൽ മത്സരം തുടങ്ങിയ മെഴ്സിഡീസ് താരം വൾട്ടേരി ബൊത്താസിനെ 5.783 സെക്കൻഡുകൾക്കു പിന്നിലാക്കിയാണു ഹാമിൽട്ടൻ സീസണിലെ 9–ാം വിജയം നേടിയത്. ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചതോടെ മെഴ്സിഡീസ് തുടർച്ചയായ 7–ാം കൺസ്ട്രക്ടേഴ്സ് ചാംപ്യൻഷിപ് നേടിയെടുത്തു. റെനോ താരം ഡാനിയൽ റിക്കാർഡിയോ മൂന്നാമതെത്തി. വേഗമേറിയ ലാപ്പിന് ഒരു ബോണസ് പോയിന്റ് കൂടി ലഭിച്ചതോടെ ഹാമിൽട്ടന്റെ ചാംപ്യൻഷിപ് ലീഡ് 85 പോയിന്റായി. 4 മത്സരങ്ങൾ മാത്രം ശേഷിക്കെ രണ്ടാഴ്ചയ്ക്കപ്പുറം നടക്കുന്ന ടർക്കിഷ്  ഗ്രാൻപ്രിയിൽ ഹാമിൽട്ടന് 7–ാം കിരീടം ഉറപ്പിക്കാനുള്ള സാധ്യത തെളിഞ്ഞു.

English Summary: F1 2020: Hamilton wins as Mercedes claim 7th constructors’ championship at Imola

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com