ADVERTISEMENT

മലപ്പുറം ∙ കോവിഡ് മൂലം നിലച്ച ദേശീയ അത്‍ലറ്റിക് മത്സരങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ട്രാക്കിലേക്ക്. ദേശീയ ജൂനിയർ അത്‍ലറ്റിക് ചാംപ്യൻഷിപ്പ് ഫെബ്രുവരി 6 മുതൽ 10 വരെ അസമിലെ ഗുവാഹത്തിയിൽ നടത്താൻ അത്‍ലറ്റിക് ഫെഡറേഷൻ തീരുമാനിച്ചു. 

കഴിഞ്ഞ നവംബറിൽ നിശ്ചയിച്ചിരുന്ന ചാംപ്യൻഷിപ്പായിരുന്നു ഇത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ചാംപ്യൻഷിപ്പിൽ കാണികൾക്കു നിയന്ത്രണം ഏർപ്പെടുത്തും. റിലേ മത്സരങ്ങളും കംബൈൻഡ് ഇവന്റ്സും ഒഴിവാക്കി. മത്സരാർഥികൾ സ്വന്തം നിലയ്ക്കു താമസസൗകര്യം കണ്ടെത്തണം. അണ്ടർ 14 വിഭാഗങ്ങളിലെ മത്സരയിനങ്ങളിൽ ഒരു സംസ്ഥാനത്തുനിന്ന് ഒരാൾക്കും മറ്റു പ്രായ വിഭാഗങ്ങളിൽ 2 പേർക്കു വീതവും മത്സരിക്കാം. നേരത്തെ എല്ലാ മത്സരങ്ങളിലും സംസ്ഥാനങ്ങൾക്ക് 3 എൻട്രികൾ വരെ അനുവദിച്ചിരുന്നു. 2019ൽ ഗുണ്ടൂരിൽ നടന്ന ജൂനിയർ ചാംപ്യൻഷിപ്പിൽ ഹരിയാനയായിരുന്നു ചാംപ്യൻമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com