ADVERTISEMENT

അപകടങ്ങൾക്കും മരണങ്ങൾക്കും പീറ്റർഹാൻസെലിന്റെ ശ്രദ്ധ തിരിക്കാനായില്ല. ഡാക്കർ റാലിയിൽ 14–ാം തവണയും ചാംപ്യനായി ഫ്രഞ്ച് ഡ്രൈവർ സ്റ്റെഫാൻ പീറ്റർഹാൻസെൽ ലോകത്തെ ഏറ്റവും സാഹസികമായ ഓഫ് റോഡ് മോട്ടർ റേസിങ് മത്സരത്തിൽ തന്റെ ആധിപത്യം തെളിയിച്ചു. 6 തവണ ബൈക്ക് റാലിയിലും 8 തവണ കാർ റാലിയിലും ജേതാവായ അൻപത്തിയഞ്ചുകാരൻ പീറ്റർഹാൻസെലിന് ഉചിതമായ ഒരു വിളിപ്പേരുമുണ്ട്: മിസ്റ്റർ ഡാക്കർ! 

1988ൽ ‍ഡാക്കർ റാലിയിൽ അരങ്ങേറിയ പീറ്റർഹാൻസെൽ 1991ലാണ് ആദ്യ ജയം സ്വന്തമാക്കുന്നത്. പിന്നീട് 5 വർഷം കൂടി മോട്ടർ സൈക്കിൾ വിഭാഗത്തിൽ ചാംപ്യനായശേഷം കാർ വിഭാഗത്തിലേക്കു മാറി. അവിടെ 8 വിജയങ്ങൾ. 

അപകടങ്ങളും മരണവും വാർത്തകളിൽ ഇടംപിടിച്ച സീസണായിരുന്നു ഇത്തവണത്തേത്. പിയറി ഹെർപിൻ എന്ന ഫ്രഞ്ച് താരം അപകടത്തിൽ മരിച്ചു. ഇന്ത്യൻ താരം സി. എസ്.സന്തോഷ് ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. 

അമൗറി സ്പോർട്സ് ഓർഗനൈസേഷനാണു റാലി സംഘടിപ്പിക്കുന്നത്. പാരിസ്–ഡാക്കർ റാലി എന്ന പേരിൽ 1978ൽ പാരിസിലായിരുന്നു തുടക്കം. പിന്നീടു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു. 2009 മുതൽ 2019 വരെ തെക്കേ അമേരിക്കയിൽ. 2020 സീസൺ സൗദി അറേബ്യയിലും. 

കാർ, ബൈക്ക്, ട്രക്ക് തുടങ്ങി 7 വിഭാഗം വാഹനങ്ങൾക്കു പ്രത്യേക മത്സരമുണ്ട്. അർജന്റീന താരം കെവിൻ ബെനവൈഡ്സാണ് ഇത്തവണത്തെ ബൈക്ക് റേസ് ചാംപ്യൻ. ഈ സീസണിൽ ബൈക്ക് റാലിയിൽ പങ്കെടുത്തതു 108 താരങ്ങളാണ്. അക്കൂട്ടത്തിൽ എല്ലാ റൗണ്ടും പൂർത്തിയാക്കിയത് 63 പേർ മാത്രം.

Content Highlights: Dakar Rally: Peterhansel

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com