ADVERTISEMENT

ഉസൈൻ ബോൾട്ടിന്റെ വിഡിയോയ്ക്കു മലയാളിയുടെ സംഗീതം. 100 മീറ്റർ ഓട്ടത്തിലെ ലോക റെക്കോർഡ് ജേതാവായ ഉസൈൻ ബോൾട്ട് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയുടെ ബായ്ക് ഗ്രൗണ്ട് മ്യൂസിക് (ബിജിഎം) ‘കൽക്കി’ എന്ന മലയാള സിനിമയുടേതാണ്. ടൊവിനോ തോമസിനെ നായകനാക്കി പ്രവീൺ പ്രഭാറാം സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതമൊരുക്കിയതു ജേക്സ് ബിജോയ് ആണ്.

ഒരു മത്സരത്തിൽ പരാജയപ്പെട്ട ഉസൈൻ ബോൾട്ടിന്റെ ദൃശ്യങ്ങളും പിന്നീടു ലോക റെക്കോർഡ് നേടുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്നതാണു വിഡിയോ. ‘ഒരിക്കലും പ്രതീക്ഷ കൈവിടരുത്. ജീവിതം ഒരു യാത്രയാണ്. സ്വന്തം കഴിവിൽ വിശ്വസിക്കൂ...’– വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെ. തന്റെ സംഗീതം ഉപയോഗിച്ചു തയാറാക്കിയ വിഡിയോ ബോൾട്ട് പങ്കുവച്ചതിൽ സന്തോഷമുണ്ടെന്നു ജേക്‌സ് ബിജോയി പറഞ്ഞു.

English Summary: Malayalam Film BGM in Usain Bolt's Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com