ADVERTISEMENT

കോട്ടയം ∙ മലയാള മനോരമ കായിക പുരസ്കാര പ്രഖ്യാപനം ഉടൻ. 2019ലെ ഏറ്റവും മികച്ച മലയാളി കായികതാരത്തിനുള്ള മനോരമ സ്പോർട്സ് സ്റ്റാർ 2019 പുരസ്കാരം, മികച്ച കായിക ക്ലബ്ബിനുള്ള മനോരമ സ്പോർട്സ് ക്ലബ് 2019 പുരസ്കാരം എന്നിവയുടെ നടപടികൾ കോവിഡ് മൂലമുണ്ടായ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. പുരസ്കാര ജേതാക്കളെ ഈ മാസം പ്രഖ്യാപിക്കും.

മലയാള മനോരമയും സാന്റാ മോണിക്ക ഹോളിഡേ‍യ്സും ചേർന്നാണു പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ആകെ 12 ലക്ഷം രൂപയുടെ പാരിതോഷികം നൽകുന്ന മനോരമ പുരസ്കാരങ്ങൾ കായികരംഗത്തു കേരളത്തിലെ ഏറ്റവും വലുതാണ്.

2019ലെ മലയാളിതാരങ്ങളുടെ പ്രകടനം വിലയിരുത്തി ഒളിംപ്യൻ ടി.സി.യോഹന്നാൻ, എഴുത്തുകാരനും കായിക നിരീക്ഷകനുമായ എൻ.എസ്.മാധവൻ, മുൻ കേരള രഞ്ജി ക്രിക്കറ്റ് താരവും പരിശീലകനുമായ പി.ബാലചന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണു സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിന് 6 താരങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. വായനക്കാരുടെ ആദ്യഘട്ട എസ്എംഎസ്, ഓ‍ൺലൈൻ വോട്ടെടുപ്പിലൂടെ 2–ാം ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട 3 കായിക താരങ്ങൾ ആരൊക്കെയെന്നു വരുംദിവസങ്ങളിൽ അറിയാം. ഇവരിൽനിന്ന് ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള രണ്ടാംഘട്ട വോട്ടിങ്ങിനും ഉടൻ തുടക്കമാകും.

നൂറുകണക്കിന് അപേക്ഷകളാണു സ്പോർട്സ് ക്ലബ് പുരസ്കാരത്തിനു ലഭിച്ചത്. ഇതിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 6 ക്ലബ്ബുകളുടെ പ്രവർത്തനം മുൻ ഇന്ത്യൻ ഫുട്ബോൾ താരവും സന്തോഷ് ട്രോഫി മുൻ പരിശീലകനുമായ സി.സി.ജേക്കബ്, സന്തോഷ് ട്രോഫി മുൻ കേരള ക്യാപ്റ്റൻ ആസിഫ് സഹീർ, ചങ്ങനാശേരി അസംപ്ഷൻ കോളജ് കായികവിഭാഗം മേധാവി ഡോ. ജിമ്മി ജോസഫ് എന്നിവർ നേരിട്ടു വിലയിരുത്തി. അവസാനഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട 3 ക്ലബ്ബുകളെയും ഉടൻ പ്രഖ്യാപിക്കും.

മനോരമ  സ്പോർട്സ് സ്റ്റാർ പുരസ്കാരം ഏറ്റവും മികച്ച താരം: 

3 ലക്ഷം രൂപയും സ്പോർട്സ് സ്റ്റാർ ട്രോഫിയും

2–ാം സ്ഥാനം: 2 ലക്ഷം രൂപയും ട്രോഫിയും

3–ാം സ്ഥാനം: ഒരു ലക്ഷം രൂപയും ട്രോഫിയും

മനോരമ  സ്പോർട്സ് ക്ലബ് പുരസ്കാരം ഏറ്റവും മികച്ച ക്ലബ്: 

3 ലക്ഷം രൂപയും സ്പോർട്സ് ക്ലബ് ട്രോഫിയും

2–ാം സ്ഥാനം: 2 ലക്ഷം രൂപയും ട്രോഫിയും

3–ാം സ്ഥാനം: ഒരു ലക്ഷം രൂപയും ട്രോഫിയും

മനോരമ  സ്പോർട്സ് സ്റ്റാർ  2019

വി.കെ.വിസ്മയ (അത്‍ലറ്റിക്സ്)

നിഹാൽ സരിൻ (ചെസ്),

ചിത്തരേശ് നടേശൻ (ബോഡി ബി‍ൽഡിങ്),

സഞ്ജു സാംസൺ (ക്രിക്കറ്റ്), 

അനീഷ് പി.രാജൻ (ഭിന്നശേഷി ക്രിക്കറ്റ്)

ആഷിഖ് കുരുണിയൻ (ഫുട്ബോൾ)

മനോരമ സ്പോർട്സ് ക്ലബ്  2019

കോവളം എഫ്സി, തിരുവനന്തപുരം

ഡോ‍ൾഫിൻ  ക്ലബ്, തിരുവനന്തപുരം

എഫ്എഫ് അക്കാദമി, എറണാകുളം

മരോട്ടിച്ചാൽ ചെസ് അസോസിയേഷൻ, തൃശൂർ

പാറ്റേൺ സ്പോർട്സ് ആൻഡ് ആർട്സ് സൊസൈറ്റി, കോഴിക്കോട്

കടത്തനാട് രാജാ ഫുട്ബോൾ അക്കാദമി, കോഴിക്കോട്. 

സ്പോർട്സ് സ്റ്റാർ മുൻ വിജയികൾ

2017-എച്ച്.എസ്.പ്രണോയ്

2018- ജിൻസൻ ജോൺസൺ

സ്പോർട്സ് ക്ലബ് മുൻ വിജയികൾ

2017- പയിമ്പ്ര വോളി ഫ്രൻഡ്സ് സെന്റർ, കോഴിക്കോട്

2018- ഒളിംപിക് അത്‍ലറ്റിക് ക്ലബ് പാലക്കാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com