ADVERTISEMENT

ഭുവനേശ്വർ ∙ ദേശീയ സീനിയർ വോളിബോളിൽ വനിതാ വിഭാഗത്തിൽ കേരളം ഫൈനലി‍ൽ. സെമിയിൽ ഹിമാചൽ പ്രദേശിനെ തകർത്താണു കേരളത്തിന്റെ ഫൈനൽ പ്രവേശം. പുരുഷ സെമിയിൽ കേരളം അസമിനോടു തോറ്റു. 

25–17, 25–15, 25–9 എന്ന സ്കോറിലാണു ഹിമാചലിനെതിരെ കേരള വനിതകളുടെ വിജയം. കഴിഞ്ഞ 2 തവണയും ജേതാക്കളായ കേരളം ഇന്നു ഹാട്രിക് കിരീടമാണു ലക്ഷ്യമിടുന്നത്. ഇന്നലെ രാവിലെ നടന്ന ക്വാർട്ടറിൽ കർണാടകയെ തകർത്താണു കേരളം സെമിയിൽ കടന്നത് (സ്കോർ: 25–8, 25–14, 25–13). സെമിയിൽ അറ്റാക്കർമാരായ കെ.പി.അനുശ്രീ, എൻ.എസ്.ശരണ്യ, ബ്ലോക്കർ അഞ്ജുമോൾ, സെറ്റർ കെ.എസ്.ജിനി, മായാ തോമസ് എന്നിവരുടെ മികച്ച പ്രകടനമാണു കേരളത്തിന്റെ ജയം അനായാസമാക്കിയത്. 

ഇന്നലെ രാവിലെ നടന്ന ക്വാർട്ടറിൽ രാജസ്ഥാനെ 3 സെറ്റുകളിൽ മറികടന്ന കേരളത്തിന്റെ പുരുഷ ടീമിനു (25–18, 25–17, 25–16) പക്ഷേ, സെമിയിൽ അസമിനെതിരെ കാലിടറി. ആദ്യ 2 സെറ്റുകൾ നേടിയെങ്കിലും പിന്നീടുവന്ന 3 സെറ്റുകളും നഷ്ടപ്പെടുത്തി കേരളം മത്സരം തോറ്റു. സ്കോർ: 25–13, 25–20, 22–25, 16–25, 11–15. 

 

Content Highlights: National senior Volleyball

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com