ADVERTISEMENT

ദുബായ് ∙ ലോക പാരാ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ 50 മീറ്റർ പ്രോൺ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള സിദ്ധാർഥ ബാബുവിനു വെങ്കലം. ചാംപ്യൻഷിപ്പിൽ ഇന്ത്യ 3–ാം സ്ഥാനവും നേടി. ടോക്കിയോയിൽ ഓഗസ്റ്റിൽ നടക്കുന്ന പാരാലിംപിക്സിനും  തിരുവനന്തപുരം സ്വദേശിയായ സിദ്ധാർഥ ബാബു യോഗ്യത നേടി.

ഷൂട്ടിങ് ലോകകപ്പ്: തോമറിനു സ്വർണം; ഇന്ത്യയ്ക്ക് ചരിത്രം

ന്യൂഡൽഹി ∙ ഷൂട്ടിങ് ലോകകപ്പിൽ പുരുഷവിഭാഗം 50 മീറ്റർ റൈഫിൽ ത്രീ പൊസിഷനിൽ സ്വർണം നേടി ഇന്ത്യയുടെ ഐശ്വര്യ പ്രതാപ് സിങ് തോമർ ചരിത്രമെഴുതി. ഈയിനത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ താരമാണ് ഇരുപതുകാരനായ തോമർ. ഹംഗറിയുടെ ലോക ഒന്നാം നമ്പർ ഇസ്ട്വൻ പെനിയെ അട്ടിമറിച്ചാണു തോമറിന്റെ നേട്ടം. തോമർ 2019ൽതന്നെ ഒളിംപിക് യോഗ്യത സ്വന്തമാക്കിയിരുന്നു. 

വനിതാ 25 മീറ്റർ പിസ്റ്റളിൽ 3 മെഡലുകളും ഇന്ത്യ നേടി. ചിങ്കി യാദവ് സ്വർണവും രാഹി സർനോബത് വെള്ളിയും മനു ഭാക്കർ വെങ്കലവും നേടി.  ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com