ADVERTISEMENT

ന്യൂഡൽഹി ∙ ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടണമെങ്കിൽ ഇന്ത്യയുടെ ബാഡ്മിന്റൻ ലോക ചാംപ്യൻ പി.വി.സിന്ധു ‘റിക്കവറി’ക്കായി കൂടുതൽ ശ്രദ്ധ പുലർത്തണമെന്നു പ്രമുഖ പരിശീലകൻ യു.വിമൽകുമാ‍ർ. മത്സര ക്ഷീണത്തി‍ൽനിന്നു താരങ്ങൾ പുറത്തുകടക്കുന്ന റിക്കവറിയിൽ ശ്രദ്ധിക്കാത്തതുകൊണ്ടാണു സിന്ധുവിന് അടുത്തയിടെ ചില ചാംപ്യൻഷിപ്പുകളിൽ തിരിച്ചടിയുണ്ടായതെന്നും സൈന നെഹ്‍വാൾ ഉൾപ്പെടെയുള്ള താരങ്ങളുടെ മുൻ പരിശീലകനും മലയാളിയുമായ വിമൽകുമാർ പറഞ്ഞു. 

‘ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കു മെഡൽ പ്രതീക്ഷയുള്ള മുൻനിര താരങ്ങളിലൊരാളാണു സിന്ധു. സിന്ധുവിന് അതിനുള്ള കഴിവുമുണ്ട്. ഓൾ ഇംഗ്ലണ്ട് ക്വാർട്ടറിൽ അകാനെ യമഗുച്ചിക്കെതിരെ തന്റെ മികവ് സിന്ധു പുറത്തെടുത്തിരുന്നു. പക്ഷേ, മത്സരങ്ങൾക്കിടയിലെ റിക്കവറിയിൽ സിന്ധു കൂടുതൽ ശ്രദ്ധിക്കണം. 

ഓരോ മത്സരത്തിനുമിടയിൽ 24 മണിക്കൂർ സമയമൊന്നും റിക്കവറിക്കായി കിട്ടിയെന്നു വരില്ല. ഐസ് ബാത്ത് പോലെ റിക്കവറിക്കായി പല മാർഗങ്ങളുണ്ട്. ശരീരക്ഷമതയിൽ സിന്ധു മുന്നിലാണ്. പക്ഷേ, കടുത്ത മത്സരങ്ങൾക്കുശേഷം ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തിൽനിന്ന് അതിവേഗം പുറത്തുകടക്കാൻ കഴിയണം. എങ്കിലേ മെഡലിലേക്കെത്താൻ കഴിയൂ’ – വിമൽകുമാർ പറഞ്ഞു. 

സൈനയ്ക്ക് ഏതു സമയവും പരുക്കു പറ്റാൻ സാധ്യതയുണ്ടെന്നും ഇനി മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഒളിംപിക് യോഗ്യത ഉറപ്പിക്കാൻ പറ്റൂവെന്നും തന്റെ മുൻ ശിഷ്യ സൈന നെ‍ഹ്‌വാളിനെപ്പറ്റി അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com