ADVERTISEMENT

ഇംഫാൽ∙ ഒരുകാലത്ത് ഇന്ത്യൻ ബോക്സിങ്ങിലെ സൂപ്പർതാരമായിരുന്ന ഡിങ്കോ സിങ് അന്തരിച്ചു. 41 വയസ്സായിരുന്നു. 1998ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവാണ്. കരളിൽ അർബുദം ബാധിച്ചതിനെ തുടർന്ന് 2017 മുതൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് സുഖപ്പെട്ടിരുന്നു.

അർബുദവുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ വർഷം ജനുവരിയിൽ ഡൽഹിയിലെത്തിയിരുന്നു. പിന്നീട് ഇംഫാലിലേക്ക് മടങ്ങിയെങ്കിലും ഏപ്രിലിൽ നില വഷളായതോടെ ഹെലികോപ്റ്ററിൽ വീണ്ടും ഡൽഹിയിലെത്തിച്ചു. ഇടയ്ക്ക് മഞ്ഞപ്പിത്തവും ബാധിച്ചു.

1997ൽ രാജ്യാന്തര ബോക്സിൽ അരങ്ങേറിയ ഡിങ്കോ സിങ് തൊട്ടടുത്ത വർഷം ബാങ്കോക്കിൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയാണ് ശ്രദ്ധേയനായത്. 16 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അന്ന് ഡിങ്കോ സിങ് ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ സമ്മാനിച്ചത്.

1998ൽ രാജ്യം അർജുന പുരസ്കാരം നൽകി ആദരിച്ചു. 2013ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ സമ്മാനിച്ചു. ഇന്ത്യൻ നേവിയിൽ ജീവനക്കാരനായിരുന്ന ഡിങ്കോ സിങ്ങാണ് പിൽക്കാലത്ത് മേരി കോം ഉൾപ്പെടെയുള്ളവരുടെ വളർച്ചയ്ക്ക് പ്രചോദനമായത്. കുറച്ചുകാലം പരിശീലകനായി ജോലി ചെയ്തെങ്കിലും അർബുദ ബാധിതനായതോടെ അതു വിട്ടു.

English Summary: Asian Games gold medalist boxer Ngangom Dingko Singh dies after recovering from Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com