ADVERTISEMENT

ടോക്കിയോ ∙ കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ എന്ന ഒളിംപിക്സ് മുദ്രാവാക്യത്തിനൊപ്പം ‘ഒന്നിച്ച്’ എന്ന പുതിയ വാക്കു കൂടി ചേർക്കാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) തീരുമാനിച്ചു. കോവിഡ് മഹാമാരിക്കാലത്തു വെല്ലുവിളികളെ അതിജീവിച്ചു സംഘടിപ്പിക്കുന്ന മേളയെ സൂചിപ്പിക്കാനാണിത്. നിലവിലെ മുദ്രാവാക്യത്തിൽ തുടർക്കുറിക്കു (ഹൈഫൻ) ശേഷമാണ് ‘ഒന്നിച്ച്’ എന്ന വാക്കു ചേർക്കുന്നത് (Faster, higher, stronger- together). 

കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ എന്നർഥം വരുന്ന ‘സിറ്റിയസ്, ആൾട്ടിയസ്, ഫോർട്ടിയസ്’ എന്നീ ലാറ്റിൻ പദങ്ങൾ 1924 ലെ പാരിസ് ഒളിംപിക്സ് മുതലാണ് മുദ്രാവാക്യമായി ഉപയോഗിച്ചു തുടങ്ങിയത്. ‘ഒന്നിച്ച്’ എന്ന് അർഥം വരുന്ന ലാറ്റിൻ പദം ‘കമ്മൂണിസ്’ ആണ് ഇപ്പോൾ ഒപ്പം ചേർത്തത്.

കോവിഡ് കൂടിയാൽ ഒളിംപിക്സ് റദ്ദാക്കും 

ടോക്കിയോ ∙ കോവിഡ് കേസുകൾ വർധിച്ചാൽ ടോക്കിയോ ഒളിംപിക്സ് അവസാനനിമിഷം റദ്ദാക്കുമെന്ന് സംഘാടക സമിതി തലവൻ തോഷിറോ മോട്ടോ. ഒളിംപിക്സ് വില്ലേജിൽ അടക്കം കൂടുതൽ കോ‍വിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതും പ്രമുഖ സ്പോൺസർമാരുടെ പിൻമാറ്റവുമാണ് സംഘാടക സമിതിയെ പ്രതിരോധത്തിലാക്കിയത്. ഇതേസമയം, ഒളിംപിക്സ് ഉപേക്ഷിക്കാൻ ആലോചന പോലുമില്ലെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാക്ക് പ്രതികരിച്ചു. 

English Summary: A new word 'Together' added to Olympic motto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com