ADVERTISEMENT

2000ലെ സിഡ്നി ഒളിംപിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലം നേടിയതിനുശേഷം കർണം മല്ലേശ്വരിക്ക് എന്ത് സംഭവിച്ചു? 

ന്യൂഡൽഹി ∙ ടോക്കിയോയിൽ  മീരാബായ് ചാനു ഭാരോദ്വഹനത്തിൽ വെള്ളി നേടിയപ്പോൾ എല്ലാവരും അന്വേഷിച്ചത് 21 വർഷം മുൻപു സിഡ്നി ഒളിംപിക്സിൽ ഇതേയിനത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിയെയാണ്. ആന്ധ്രക്കാരിയായ കർണം ഇപ്പോൾ ഡൽഹിയിലുണ്ട്. ഡൽഹി സർക്കാരിന്റെ കായിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമനം ലഭിച്ചത് കഴിഞ്ഞ മാസമാണ്. ഭർത്താവ് രാകേഷ് ത്യാഗി ഡൽഹി സ്വദേശി. 1997ൽ വിവാഹം കഴിഞ്ഞതു മുതൽ ഡൽഹിയും ഇവരുടെ സ്വന്തം തട്ടകമാണ്. 

മീരാബായ് ചാനുവിന്റെ പ്രകടനം ടിവിയിൽ കണ്ട ശേഷം നിറകണ്ണുകളോടെയാണു കർണം പ്രതികരിച്ചത്. ‘മീര അസാധ്യ പ്രകടനമാണ് നടത്തിയത്. അവസാന ശ്രമത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. കൂടുതൽ വനിതകൾ ഭാരോദ്വഹനരംഗത്തേക്കു വരാൻ ഈ മെഡൽ നേട്ടം കാരണമാകും’ – അവർ പറഞ്ഞു. 

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ) ചീഫ് ജനറൽ മാനേജരായ കർണം മല്ലേശ്വരി ‘കെ. മല്ലേശ്വരി ഫൗണ്ടേഷൻ’ എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തനങ്ങളിലും സജീവമാണ്. ആരോഗ്യ, കായിക മേഖലകളിലാണു ഫൗണ്ടേഷന്റെ പ്രവർത്തനം.

English Summary: Remembering Karnam Malleswari's historic bronze

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com