ADVERTISEMENT

ബുഡാപെസ്റ്റ് ∙ ടോക്കിയോ ഒളിംപിക്സിൽ ഇന്നലെ മെഡലൊന്നും കിട്ടിയില്ലെങ്കിലും മറ്റൊരു രാജ്യാന്തര മത്സരത്തിൽ ഇന്ത്യ 2 സ്വർണം നേടി. പലരും അത് ഒളിംപിക്സിലാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്തു! ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടന്ന ലോക കെഡറ്റ് ഗുസ്തി ചാംപ്യൻഷിപ്പിലാണ് പ്രിയാ മാലിക്കും തന്നുവും സ്വർണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറൂസിന്റെ സെനിയ പാറ്റപോവിച്ചിനെ 5–0നു തോൽപിച്ചാണ് പ്രിയ സ്വർണത്തിലെത്തിയത്. 

പ്രിയയുടെ മെഡൽ വാർത്ത വന്നയുടനെ ഒളിംപിക്സിലാണെന്നു കരുതി പലരും അത് ട്വീറ്റ് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഇഷാന്ത് ശർമ, ഹനുമ വിഹാരി, പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ, മോഡലും നടനുമായ മിലിന്ദ് സോമൻ, ബിെജപി എംപി തേജസ്വി സൂര്യ, കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല തുടങ്ങിയവരാണ് ‘ഒളിംപിക് സ്വർണ’ നേട്ടത്തിന് പ്രിയ മാലിക്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

പിന്നാലെ അതു തിരുത്തിയെങ്കിലും ഹരിയാനക്കാരിയായ പ്രിയയ്ക്കുള്ള അഭിനന്ദനപ്രവാഹത്തിനു കുറവുണ്ടായില്ല. ഇവർക്കെതിരായ ട്രോളുകൾക്കും കുറവുണ്ടായില്ല. ഉടൻ തന്നെ പിഴവു തിരുത്തിയവരുടെയും അഭിനന്ദന പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

43 കിലോഗ്രാം വിഭാഗത്തിൽ തന്നു ബെലാറൂസ് താരം തന്നെയായ വലേറിയ മികിഷിച്ചിനെ വീഴ്ത്തി. 17 വയസ്സിനു താഴെയുള്ളവർക്കായി നടത്തുന്ന ചാംപ്യൻഷിപ്പാണ് ലോക കെഡറ്റ് ചാംപ്യൻഷിപ്.

English Summary: Celebrities trolled for congratulating wrestler Priya Malik for winning gold at Tokyo Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com