ADVERTISEMENT

ടോക്കിയോ ∙ തന്റെ 2 മക്കളെയും കൂട്ടിയാണ് കുവൈത്ത് താരം അബ്ദുല്ല അൽ റാഷിദി ഒളിംപിക്സിനെത്തിയത്. കാഴ്ചക്കാരായിട്ടല്ല. 3 പേരും ഷൂട്ടിങ്ങിൽ മത്സരിക്കാൻ തന്നെ! ഒടുവിൽ തന്റെ ഒപ്പം മത്സരിച്ച മൂത്ത മകൻ മൻസൂർ അൽ റാഷിദി ഉൾപ്പെടെയുള്ളവരെ പിന്നിലാക്കി പുരുഷൻമാരുടെ സ്കീറ്റിൽ അബ്ദുല്ല സ്വർണം നേടുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഇളയമകൻ തലാൽ അൽ റാഷിദി ട്രാപ്പ് ഇനത്തിൽ മത്സരിക്കുന്നുമുണ്ട്. കുവൈത്ത് പതാകയ്ക്കു കീഴിൽ മത്സരിച്ച് ഒരു മെഡൽ നേടണം എന്ന അബ്ദുല്ല അൽ‌ റാഷിദിയുടെ മോഹം സഫലമായതും ഈ ഒളിംപിക്സിലാണ്. 2016 റിയോ ഒളിംപിക്സിൽ വെങ്കലം നേടിയെങ്കിലും കുവൈത്തിനു രാജ്യാന്തര ഒളിംപിക് സമിതിയുടെ വിലക്ക് ഉണ്ടായിരുന്നതിനാൽ സ്വതന്ത്ര അത്‌ലീറ്റ് ആയിട്ടാണ് മത്സരിച്ചത്.

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ് ആർസനലിന്റെ പരിശീലന ജഴ്സിയണിഞ്ഞ് മത്സരിച്ച അബ്ദുല്ല അൽ റാഷിദിയുടെ ചിത്രം അന്ന് ആരാധകർക്കിടയിൽ തരംഗമായിരുന്നു. 7 ഒളിംപിക്സുകളിൽ മത്സരിച്ച താരത്തിന്റെ മോഹം ഇതു കൊണ്ടും അവസാനിക്കുന്നില്ല– 2024 പാരിസ് ഒളിംപിക്സിൽ സ്വർണം നേടണം!

English Summary: Medal for Kuwait's skeet shooter Abdullah Al-Rashidi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com