ADVERTISEMENT

ടോക്കിയോ  ∙ ഒളിംപിക് അമ്പെയ്ത്ത് മിക്സ്ഡ് ടീമിനത്തിൽ ഭാര്യ ദീപിക കുമാരിക്കൊപ്പം മത്സരിക്കാൻ പറ്റാതിരുന്നതിന്റെ സങ്കടം വ്യക്തിഗതയിനത്തിൽ ഇന്നലെ അതാനു ദാസ് തീർത്തു. ഇരട്ട ഒളിംപിക് സ്വർണ ജേതാവ് ദക്ഷിണ കൊറിയയുടെ ഓ ജിൻ ഹയക്കിനെ 2–ാം റൗണ്ടിൽ അതാനു ഇന്നലെ അട്ടിമറിച്ചപ്പോൾ സാക്ഷിയായി ദീപിക തൊട്ടപ്പുറത്തുണ്ടായിരുന്നു. വനിതാ വിഭാഗത്തിൽ ദീപിക നേരത്തേ പ്രീക്വാർട്ടറിലെത്തിയിരുന്നു.

ഷൂട്ടോഫിലേക്കു നീണ്ട 2–ാം റൗണ്ടിൽ ബുൾസ് ഐ (പത്തിൽ പത്ത് സ്കോർ) സ്വന്തമാക്കിയാണ് അതാനു എതിരാളിയെ ഞെട്ടിച്ചത്. 2012ൽ സ്വർണം നേടിയ ജിൻ ഇത്തവണ ടീമിനത്തിൽ സ്വർണം നേടിയ കൊറിയൻ സംഘത്തിലുമുണ്ടായിരുന്നു. ഇരുപത്തിയൊൻപതുകാരൻ അതാനുവിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമാണ് ഇന്നലെ കൊറിയൻ താരത്തിനെതിരെ സ്വന്തമാക്കിയത്. ആദ്യ റൗണ്ടിൽ ചൈനീസ് തായ്പേയിയുടെ ഡെങ് യു ചെങ്ങിനെയാണ് അതാനു തോൽപിച്ചത്.

English Summary: Tokyo Olympics: Archer Atanu Das Beats 2012 Champion, Enters Pre-Quarterfinals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com