ADVERTISEMENT

ന്യൂഡൽഹി∙ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ താരങ്ങളെ പാരിതോഷികങ്ങൾ കൊണ്ടു പൊതിഞ്ഞു സംസ്ഥാന സർക്കാരുകളും സന്നദ്ധ സംഘടനകളും. മെഡൽ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്ര, മീരാഭായ് ചാനു, രവികുമാർ ദഹിയ, പി.വി. സിന്ധു, ബജ്‌രംഗ് പൂനിയ, ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവരെയാണു രാജ്യം സ്നേഹോപഹാരങ്ങൾ കൊണ്ടു മൂടുന്നത്.

എന്നാൽ ഇതിനിടെയും പി.ആർ. ശ്രീജേഷിനുള്ള പുരസ്കാരം കേരള സർക്കാർ പ്രഖ്യാപിക്കാത്തതു മലയാളി ആരാധകരെ നിരാശരാക്കുന്നു. ഒളിംപിക്സിലെ മെഡൽ ജേതാക്കൾക്ക് ഇതുവരെ ലഭിച്ച സമ്മാനത്തുക ഇതാ,

∙ നീരജ് ചോപ്ര (ജാവലിൻ ത്രോ സ്വർണം) – 6 കോടി (ഹരിയാന മുഖ്യമന്ത്രി), 2 കോടി (പഞ്ചാബ് മുഖ്യമന്ത്രി), ഇന്ത്യൻ ഒളിംപിക്സ് അസോ. (75 ലക്ഷം), ബിസിസിഐ– 1 കോടി, ചെന്നൈ സൂപ്പർ കിങ്സ്– 1 കോടി, എലാൻ ഗ്രൂപ്പ്, ഗുരുഗ്രാം (25 ലക്ഷം), ബൈജൂസ്– 2 കോടി: ആകെ– 13 കോടി

∙ മീരാഭായ് ചാനു (ഭാരോദ്വഹനത്തിൽ വെള്ളി)– 2 കോടി (കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്), 1 കോടി (മണിപ്പുർ മുഖ്യമന്ത്രി), 50 ലക്ഷം (ബിസിസിഐ), ഐഒഎ– 40 ലക്ഷം, ബൈജൂസ്– 1 കോടി: ആകെ– 4.90 കോടി

∙ രവികുമാർ ദഹിയ (ഗുസ്തിയിൽ വെള്ളി)– 4 കോടി (ഹരിയാന മുഖ്യമന്ത്രി), 50 ലക്ഷം (ബിസിസിഐ), 40 ലക്ഷം (ഐഒഎ), 1 കോടി (ബൈജൂസ്): ആകെ– 5.90 കോടി

∙ പി.വി. സിന്ധു (ബാഡ്മിന്റനിൽ വെങ്കലം)– 30 ലക്ഷം (ആന്ധ്ര പ്രദേശ് സർക്കാർ), 25 ലക്ഷം (ബിസിസിഐ), 25 ലക്ഷം (ഐഒഎ), 1 കോടി (ബൈജൂസ്): ആകെ– 1.80 കോടി

∙ ലവ്‌ലിന (ബോക്സിങ്ങിൽ വെങ്കലം)– 25 ലക്ഷം (ബിസിസിഐ), 25 ലക്ഷം (ഐഒഎ), 1 കോടി (ബൈജൂസ്), 3 ലക്ഷം (അസം കോൺഗ്രസ്): ആകെ– 1.53 കോടി

∙ ബജ്‌രംഗ് പൂനിയ (ഗുസ്തിയിൽ വെങ്കലം)– 2.5 കോടി (ഹരിയാന സർക്കാർ), 25 ലക്ഷം (ബിസിസിഐ), 1 കോടി (ബൈജൂസ്), 25 ലക്ഷം (ഐഒഎ): ആകെ– 4 കോടി

പുരുഷ ഹോക്കി ടീം (ഹോക്കി വെങ്കലം)– സുരേന്ദർ കുമാർ, സുമിത് എന്നിവർക്കു ഹരിയാന മുഖ്യമന്ത്രിയുടെ 2.5 കോടി, സർക്കാർ ജോലി, 1.5 കോടി (ടീമിനു ബിസിസിഐയുടെ പാരിതോഷികം), ഐഒഎ– 25 ലക്ഷം

English Summary: Prize Money Summary for Olympics medal winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com