ADVERTISEMENT

കൊച്ചി∙ ശരീരക്ഷമതയുണ്ടെങ്കിൽ പാരിസ് ഒളിംപിക്സിൽ കളിക്കാൻ താനുണ്ടാകുമെന്ന് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷ്. ഫിറ്റ്നസില്ലെങ്കിൽ ടീമിനു ഭാരമായി തുടരില്ല. വിരമിച്ചാലും ദേശീയ ടീമിന്റെ ഗോൾ കീപ്പിങ് മികവു വർധിപ്പിക്കുന്നതിന്റെ ഭാഗമായി തുടരും. ഏഷ്യൻ ഗെയിംസും 2023ൽ ഒഡീഷയിൽ നടക്കാനിരിക്കുന്ന ലോക ഹോക്കി ചാംപ്യൻഷിപ്പുമാണ് ഇപ്പോൾ മുന്നിലുള്ളത്.– എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

കേരളത്തിലെ സ്കൂളുകളിൽ ഹോക്കി പ്രോത്സാഹിപ്പിക്കണം. കുട്ടികളിലെ കായികപ്രതിഭയെ തിരിച്ചറിയാൻ കായികാധ്യാപകർക്കു പരിശീലനം നൽകണം. സ്കൂൾ ഗ്രൗണ്ടുകൾ സംരക്ഷിക്കപ്പെടണം. –ശ്രീജേഷ് പറഞ്ഞു.

ഹോക്കിയിലെ മലയാളി ഒളിംപ്യന്മാരെപ്പോലും ആരും കണ്ടാലറിയില്ല. സാധാരണക്കാരനായ പിതാവിന്റെ മകനെന്ന നിലയിൽ താൻ പരിശീലനങ്ങളിലും കളികളിലുമെല്ലാം ഒരുപാടു വിഷമഘട്ടങ്ങൾ നേരിട്ടിട്ടുണ്ട്.   ഈ അനുഭവങ്ങൾ ഉൾപ്പെടുത്തി ആത്മകഥ എഴുതുമെന്നും ശ്രീജേഷ് പറഞ്ഞു.

English Summary: PR Sreejesh likely to continue in Indian team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com