ഇന്ത്യൻ ഹോക്കി ഇതിഹാസം സയിദ് അലി സിബ്‌തൈൻ നഖ്‌‌വി അന്തരിച്ചു

naqvi
SHARE

മസ്‌കത്ത് ∙ ഇന്ത്യൻ ഹോക്കി ഇതിഹാസം സയിദ് അലി സിബ്‌തൈൻ നഖ്‌‌വി (എസ്എഎസ് നഖ്‌വി – 90) അന്തരിച്ചു. 39 വർഷം ഒമാനിലെ കായികമേഖലയിൽ പ്രവർത്തിച്ചു. ഇന്ത്യൻ സീനിയർ ഹോക്കി ടീം താരമായിരുന്ന നഖ്‌വി 1973 മുതൽ 1975 വരെ ദേശീയ ടീമിന്റെയും 1978–79ൽ വനിതാ ടീമിന്റെയും പരിശീലകനായിരുന്നു.

1982ൽ ഒമാൻ പരിശീലകനായി. ഒമാൻ ഒളിംപിക് കമ്മിറ്റി രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം 1984 മുതൽ 2002 വരെ കമ്മിറ്റിയുടെ ടെക്‌നിക്കൽ ഉപദേശകനായും പ്രവർത്തിച്ചു.

English Summary: Hockey player SAS Naqvi passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS