സമുറായ് മുടിക്കാരൻ, ചാംപ്യൻമാരുടെ അന്തകൻ. ഇയാൻ അലക്സാണ്ട്രോവിച് നീപോംനീഷി എന്ന നീപ്പോ ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്നസ് കാൾസന് എതിരാളിയാകുമ്പോൾ പതിവിനു വിപരീതമായി വലിയൊരു മുൻതൂക്കം നിലവിലെ ചാംപ്യനു നൽകാൻ മടിക്കുന്നു സഹകളിക്കാർ. അനിഷേധ്യ മേധാവിത്വത്തോടെ ഒരു പതിറ്റാണ്ടിലധികമായി റാങ്കിങ്ങിൽ മുന്നിലുള്ള മാഗ്നസിന് അത്ര എളുപ്പമല്ല ഇത്തവണ കിരീടവിജയം എന്ന വിലയിരുത്തലിലാണ് ചെസ് ലോകം. ക്ലാസിക്കൽ ഫോർമാറ്റിലുള്ള ചെസ് മൽസരങ്ങളിൽ നീപ്പോയ്ക്ക് മാഗ്നസിനു മേലുള്ള 4–1 ലീഡ് തന്നെയാണ് ഈ കണക്കുകൂട്ടലിനു പിന്നിൽ.
HIGHLIGHTS
- നവംബർ 26നു തുടങ്ങുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ വിജയം തേടി ഇയാൻ നീപോംനീഷി