ഭുവനേശ്വർ ∙ ആദ്യ മത്സരത്തിലെ തോൽവിയുടെ ഞെട്ടലിൽനിന്ന് ഇന്ത്യ കരകയറി; ജൂനിയർ ഹോക്കി ലോകകപ്പിൽ കാനഡയെ ഇന്ത്യ തകർത്തത് 13–1ന്. കഴിഞ്ഞ ദിവസം ഫ്രാൻസിനോടു തോൽവി വഴങ്ങിയ നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്കു കാനഡയ്ക്കെതിരായ ജയം ആശ്വാസമായി. ഫ്രാൻസിനെതിരെ ഹാട്രിക് നേടിയ വൈസ് ക്യാപ്റ്റൻ സഞ്ജയ് കാനഡയ്ക്കെതിരെയും ഹാട്രിക് നേടി. അരെയ്ജീത് സിങ് (3), ഉത്തം സിങ് (2), ശാർദാനന്ദ് തിവാരി (2), വിവേക് സാഗർ പ്രസാദ്, മനീന്ദർ സിങ്, അഭിഷേക് ലക്ര എന്നിവരും ഗോളടിച്ചു.
English Summary: Junior hockey: India win over Canada