വാഴ്സോ (പോളണ്ട്) ∙ ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോഡിബ്രെക് അബ്ദുസത്തറോവ് ലോക റാപിഡ് ചെസ് ചാംപ്യൻ. പത്താം റൗണ്ടിൽ നിലവിലെ ചാംപ്യൻ മാഗ്‌നസ് കാൾസനെ അട്ടിമറിച്ച അബ്ദുസത്തറോവ് ടൈബ്രേക്കറിൽ റഷ്യൻ താരം യാൻ നീപോംനീഷിയെ തോൽപിച്ചാണ് കിരീടം നേടിയത്. കാൾസനാണ് മൂന്നാംസ്ഥാനം.
ലോക റാപിഡ് ചാംപ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഈ പതിനേഴുകാരൻ. റേറ്റിങ്ങിൽ ഏറെ മുന്നിലുള്ള പല പ്രമുഖരെയും തോൽപിച്ചാണ് അബ്ദുസത്തറോവിന്റെ ചരിത്ര നേട്ടം. ഇന്ത്യക്കാരായ മിത്രഭ ഗുഹയും (15) ഡി. ഗുകേഷും (26) മികച്ച പ്രകടനം കാഴ്ചവച്ചു.
English Summary: Abdusattorov wins World Rapid Championship at 17