ADVERTISEMENT

ചങ്ങനാശേരി ∙ ദക്ഷിണ മേഖല അന്തർ‍ സർവകലാശാല വനിതാ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിലെ ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന സെമിഫൈനലിന്റെ ആദ്യ മത്സരത്തിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്കു തോൽവി. മദ്രാസ് സർ‍വകലാശാലയാണ് 66–40ന് എംജിയെ തോൽപിച്ചത്. രണ്ടാം മത്സരത്തിൽ ചെന്നൈ എസ്ആർഎം 62–53ന് ബെംഗളൂരു ജെയിൻ സർവകലാശാലയെ പരാജയപ്പെടുത്തി. സെമിഫൈനൽ ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം വിജയികളാകും. ചാംപ്യൻഷിപ് ഇന്നു സമാപിക്കും.

English Summary: Basketball semi league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com