ADVERTISEMENT

ജലന്ധർ∙ രാജ്യാന്തര കബഡി താരം സന്ദീപ് നങ്കലിനെ കബഡി ടൂർണമെന്റിനിടെ അക്രമികൾ വെടിവച്ചുകൊന്നു. ജലന്ധറിലെ മാലിയൻ ഗ്രാമത്തിലെ കബഡി കപ്പിനിടെയാണ് നാടിനെ നടുക്കിയ സംഭവം. സന്ദീപ് നങ്കലിന്റെ തലയിലും നെഞ്ചിലുമായി 20 റൗണ്ട് വെടിയേറ്റതായാണു റിപ്പോർട്ടുകൾ.

ജലന്ധർ റൂറൽ എസ്പി ലഖ്‌വീന്ദർ സിങ് ഇക്കാര്യം സ്ഥിരീകരിച്ചു. അക്രമത്തിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമി സംഘത്തിൽ 12 പേരുണ്ടായിരുന്നെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമത്തിനു പിന്നാലെ കാണികൾ ചിതറിയോടി. 

10 വർഷത്തിലേറെയായി കബഡിയിൽ സജീവമാണു നംഗൽ. പഞ്ചാബിനു പുറമേ യുഎസ്എ, കാനഡ, യുകെ എന്നിവിടങ്ങളിലും കബഡി ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ പ്രകടിപ്പിച്ചിരുന്ന അസാമാന്യ മികവിന്, ‘ഡയമണ്ട് താരം’ എന്ന വിളിപ്പേരിലും അറിയപ്പെട്ടിരുന്നു. 

English Summary: Sandeep Nangal, international Kabaddi player, shot dead in Jalandhar

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com