ADVERTISEMENT

താരങ്ങളിലെ താരങ്ങളെ തിരഞ്ഞെടുത്ത ശേഷമായിരുന്നു ക്ലബ്ബുകളിലെ സൂപ്പർ സ്റ്റാറുകളുടെ തിരഞ്ഞെടുപ്പ്. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസിനെ സാക്ഷിനിർത്തി വിശ്വനാഥൻ ആനന്ദ് പ്രഖ്യാപിച്ചു: ഒന്നാം സ്ഥാനം തിരുവനന്തപുരം തിരുവല്ലം യങ് മെൻസ് അസോസിയേഷന്.

മികച്ച സ്പോർട്സ് ക്ലബിനുള്ള മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയ തൃശൂർ പറപ്പൂർ ഫുട്ബോൾ ക്ലബിനായി സമ്മാനം സ്വീകരിച്ച പി.ഒ. സെബാസ്റ്റ്യൻ, സി.സി. ഹാൻഡ്സൺ, സി.ബി. മുകുന്ദൻ എന്നിവർ. ചിത്രം: മനോരമ
മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയ തൃശൂർ പറപ്പൂർ ഫുട്ബോൾ ക്ലബ് ഭാരവാഹികളായ പി.ഒ. സെബാസ്റ്റ്യൻ, സി.സി. ഹാൻസൻ, സി.ബി. മുകുന്ദൻ എന്നിവർ.

രണ്ടാം സ്ഥാനത്തിന്റെ തിളക്കം സ്വന്തമാക്കിയതു തൃശൂരിലെ പറപ്പൂർ ഫുട്ബോൾ ക്ലബ്. മൂന്നാം സ്ഥാനം പാലക്കാട് എടത്തനാട്ടുകര ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബും. അവിസ്മരണീയ നേട്ടത്തിന്റെ സന്തോഷത്തിനിടയിലും വിശ്വനാഥൻ ആനന്ദിനൊപ്പം സെൽഫിയെടുക്കാൻ താരങ്ങളും ക്ലബ് ഭാരവാഹികളും മറന്നില്ല.

മികച്ച സ്പോർട്സ് ക്ലബിനുള്ള മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരത്തിൽ മൂന്നാം സ്ഥാനം നേടിയ പാലക്കാട് എടത്തനാട്ടുകര ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബിനായി സമ്മാനം സ്വീകരിച്ച പി.കെ. നൗഷാദ്, മുബാറക് വെട്ടിക്കാട്, നാസർ പറക്കോട്ട് എന്നിവർ. ചിത്രം: മനോരമ
മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരത്തിൽ മൂന്നാം സ്ഥാനം നേടിയ പാലക്കാട് എടത്തനാട്ടുകര ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ് ഭാരവാഹികളായ പി.കെ. നൗഷാദ്, മുബാറക് വെട്ടിക്കാട്, നാസർ പറക്കോട്ട് എന്നിവർ.

മഴവില്ലഴകിലുള്ള പുരസ്കാര സമർപ്പണവേദി കായികനേട്ടങ്ങളുടെ സംഗമവേദിയായി മാറിയതിന്റെ ആഹ്ലാദം പങ്കുവച്ചാണു വിശ്വനാഥൻ ആനന്ദ് മടങ്ങിയത്.

 

English Summary: Manorama sports award winners; Clubs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com