രാജ്യത്ത് ചെസ് ജനകീയമാക്കാന്‍ ആഭ്യന്തരലീഗ് വേണം: വിശ്വനാഥന്‍ ആനന്ദ്

viswanathan-anand
വിശ്വനാഥൻ ആനന്ദ്
SHARE

കൊച്ചി∙ രാജ്യത്ത് ചെസ് ജനകീയമാക്കാന്‍ ആഭ്യന്തര ലീഗ് വേണമെന്ന് ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. ഐപിഎല്‍, ഐഎസ്എല്‍ മാതൃകയില്‍ ആഭ്യന്തര ലീഗ് ചെസിനു ഗുണംചെയ്യുമെന്നും ലോകചാംപ്യന്‍ പറഞ്ഞു. കൂടുതല്‍ രാജ്യാന്തര മല്‍സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകണം. കേരളത്തിലും തമിഴ്നാട്ടിലും ചെസ് താരങ്ങളുടെ എണ്ണത്തില്‍ നല്ല വര്‍ധനയുണ്ടെന്നും വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു.

യുദ്ധത്തിനു നീതികരണമില്ലെന്നും റഷ്യ–യുക്രെയ്‌ന്‍ യുദ്ധം മനുഷ്യത്വരഹിതമെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ ചെസ് താരങ്ങളെ സംഭാവന ചെയ്ത രാജ്യങ്ങളാണ് റഷ്യയും യുക്രെയ്നും. റഷ്യന്‍ ആക്രമണത്തിന് നീതികരണമില്ലെന്നും വിശ്വനാഥന്‍ ആനന്ദ് ‘നേരെ ചൊവ്വേ’യില്‍ പറഞ്ഞു.

Content Highlights: Nere Chovve, Vishwanathan Anand on chess championships

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA