ചെന്നൈ∙ തമിഴ്നാട്ടിലെ മഹാബലിപുരത്തു ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ നടക്കുന്ന ലോക ചെസ് ഒളിംപ്യാഡിൽ വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ധനസഹായവുമായി ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എഐസിഎഫ്). 150 രാജ്യങ്ങളിലെ കളിക്കാർക്കു നൽകുന്ന യാത്രാ സബ്‌സിഡി 15 ലക്ഷം യൂറോയോയായി (ഏകദേശം13 കോടി) ഉയർത്തിയെന്ന് എഐസിഎഫ് സെക്രട്ടറി ഭരത് സിങ് ചൗഹാൻ പറഞ്ഞു. കളിക്കാർക്കു പോക്കറ്റ് മണിയും നൽകും.
English Summary: Chess Olympiad: Subsidies for participating nations