ADVERTISEMENT

മയാമി ഗാർഡൻസ് ∙ കാതിലിടുന്നത് വിലക്കിയാൽ എന്തു ചെയ്യണം; കാതിലും കഴുത്തിലും കൈകളിലുമെല്ലാം ആഭരണമിട്ടു വരണം– അത്ര തന്നെ! ഫോർമുല വൺ കാറോട്ട താരം ലൂയിസ് ഹാമിൽട്ടൻ അതു തന്നെ ചെയ്തു. അനുവാദമില്ലാത്ത വസ്ത്രങ്ങളും ആഭരണങ്ങളും ശരീരത്തിൽ വേണ്ട എന്ന രാജ്യാന്തര ഓട്ടൊമൊബീൽ ഫെഡറേഷന്റെ (എഫ്ഐഎ) നിർദേശത്തിനെതിരെ ആയിരുന്നു ഏഴു വട്ടം ലോക ചാംപ്യനായിട്ടുള്ള ഹാമിൽട്ടന്റെ പ്രതിഷേധം.

hamil
ഹാമിൽട്ടന്റെ കൈകളിലെ വാച്ചുകളും മോതിരങ്ങളും.

താരങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്ന നിർദ്ദേശത്തിനെതിരെ മത്സരങ്ങളിൽ നിന്നു വിട്ടുനിൽക്കാനും താൻ മുതിർന്നേക്കുമെന്ന് മയാമി ഗ്രാൻപ്രിയിൽ പങ്കെടുക്കാനെത്തിയ മെഴ്സിഡീസ് താരം പറഞ്ഞു. നീല ഡെനിം പാന്റ്സും ഷർട്ടും ധരിച്ചെത്തിയ ഹാമിൽട്ടന്റെ കഴുത്തിൽ 4 നെക്ക്‌ലേസുകളുണ്ടായിരുന്നു. കാതിലും മൂക്കിലും റിങും മിക്ക വിരലുകളിലും മോതിരവും. രണ്ട് കയ്യിലുമായി 3 വാച്ചുകളും. ‘ഇതിൽ കൂടുതൽ കിട്ടിയില്ല’– ബ്രിട്ടിഷ് ഡ്രൈവറായ ഹാമിൽട്ടന്റെ വാക്കുകൾ. നാലു തവണ ചാംപ്യനായിട്ടുള്ള ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റലും നിർദ്ദേശത്തിനെതിരെ രംഗത്തെത്തി. സ്യൂട്ടിനു മുകളിൽ ബോക്സർ ധരിച്ചായിരുന്നു വെറ്റലിന്റെ പ്രതിഷേധം.

English Summary: Lewis Hamilton Wore 3 Watches, Including IWC’s Latest, in Protest of Formula 1’s Jewelry Ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com