ADVERTISEMENT

തിരുവനന്തപുരം ∙ കേരള ഗെയിംസ് ആർച്ചറി മത്സരങ്ങൾ ഇന്ന് ആരംഭിക്കുമ്പോൾ മെഡലിലേക്ക് ഉന്നംവച്ച് മുൻമന്ത്രി പി.കെ.ജയലക്ഷ്മിയുടെ സഹോദരനും. ജയലക്ഷ്മിയുടെ സഹോദരങ്ങളിൽ ഇളയവനായ പി.കെ.ജയകുമാർ ഇന്ത്യൻ റൗണ്ട് വിഭാഗത്തിലാണു മത്സരിക്കുന്നത്. ആർച്ചറി ദേശീയ ചാംപ്യൻഷിപ്പിൽ കഴിഞ്ഞ 7 വർഷമായി ജയകുമാർ കേരളത്തിനായി മത്സരിക്കുന്നുണ്ട്. 

വയനാട് മാനന്തവാടി വാളാട് പാലോട്ട് വീട്ടിലെ 6 സഹോദരങ്ങളിൽ പി.കെ.ജയലക്ഷ്മി ഉൾപ്പെടെ 4 പേർ അമ്പെയ്ത്ത് താരങ്ങളാണ്.  തിരുവനന്തപുരത്തു സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുന്ന ജയകുമാർ ഗെയിംസിൽ തലസ്ഥാന ജില്ലയ്ക്കു വേണ്ടിയാണ് മത്സരിക്കുന്നത്.

Content Highlights: Kerala games, Archery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com