മോസ്കോ ∙ യൂണിഫോമിൽ യുദ്ധത്തെ അനുകൂലിക്കുന്ന പ്രതീകം പതിപ്പിച്ചതിന് റഷ്യൻ ജിംനാസ്റ്റിക്സ് താരം ഇവാൻ കുലിയാകിന് രാജ്യാന്തര ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഒരു വർഷത്തെ വിലക്കേർപ്പെടുത്തി. മാർച്ചിൽ ഖത്തറിൽ നടന്ന ചാംപ്യൻഷിപ്പിൽ വെങ്കലം നേടി മെഡൽ പോഡിയത്തിൽ നിൽക്കുമ്പോൾ ‘Z’ ചിഹ്നം പതിച്ച വസ്ത്രം ധരിച്ചതിനാണു വിലക്ക്. റഷ്യൻ ടാങ്കുകളിലും മറ്റും കാണപ്പെടുന്ന ‘Z’ യുദ്ധത്തെ അനുകൂലിക്കുന്ന പ്രതീകമായിട്ടാണ് അറിയപ്പെടുന്നത്. സ്വർണം നേടിയ യുക്രെയ്ൻ താരത്തിനു സമീപമാണ് കുലിയാക് പോഡിയത്തിൽ നിന്നത്.
English Summary: Russian gymnast Ivan Kuliak banned